വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന മിമിക്രി കലാകരനും ഡബ്ബിംഗ് ആര്‍ടിസ്റ്റുമായ മേഹേഷ് കുഞ്ഞുമോനെ സന്ദര്‍ശിച്ച് കെബി ഗണേഷ് കുമാര്‍ എം.എല്‍.എ. മഹേഷിന്റെ എറണാകുളത്തെ വീട്ടിലെത്തിയ ഗണേഷ് കുമാര്‍ ചികിത്സാ സഹായം നല്‍കുമെന്നും ഉറപ്പു നല്കി.
ഒരു സഹോദരനോട് ചോദിക്കുന്ന പോലെ ചോദിക്കാമെന്നും എന്ത് സഹായവും ചെയ്യാമെന്നും, ഇത് വെറുതെ പറയുന്നതല്ലെന്നും ഗണേഷ് കുമാര്‍ പറഞ്ഞു. തനിക്ക് ഏറെ ഇഷ്ടമുള്ള മിമിക്രി ആര്ടിസ്റ്റാണ് മഹേഷ് എന്നും ഗണേഷ് കുമാര്‍ പറഞ്ഞു.
എത്ര ചെലവുള്ള ചികിത്സയായാലും ചെയ്യാം. സാമ്പത്തികത്തിനെപ്പറ്റി ഭയപ്പെടേണ്ട കാര്യമില്ല. മുഖ്യമന്ത്രിയോട് ഞാന്‍ കാര്യങ്ങള്‍ അറിയിക്കാം എന്നും അദ്ദേഹം പറഞ്ഞു.
കോഴിക്കോട് വടകരയില്‍ നിന്ന് പരിപാടി കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് കൊല്ലം സുധി, ബിനു അടിമാലി, ഉല്ലാസ് അരൂര്‍, മഹേഷ് കുഞ്ഞുമോന് എന്നിവര്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ കൊല്ലം സുധി മരണപ്പെടുകയും ബാക്കിയുള്ളവര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
ഗണേഷ് കുമാര്‍ പറഞ്ഞത്
കലാഭവന്‍ മണിയോടും കോട്ടയം നസീറിനോടും ഒക്കെയാണ് എനിക്ക് ഇഷ്ടം. മഹേഷിനോട് അത്ഭുതമാണ് തോന്നിയിട്ടുള്ളത്. പല്ലിന്റെ കാര്യത്തിലൊന്നും വിഷമിക്കേണ്ട. അതെവിടെ പോയായാലും ശരിയാക്കാം. സാമ്പത്തികത്തിനെ കുറിച്ചൊന്നും ഓര്‍ത്ത് ഭയപ്പെടേണ്ട.
സമാധാനമായി ഇരുന്നോ. ഞാന്‍ ഏറ്റതാ. ഞാന്‍ നോക്കിക്കോളാം. ഡോക്ടര്‍മാരുമായി ഒക്കെ ഇന്നുതന്നെ ബന്ധപ്പെടാം.
എല്ലാം സമയ ദോഷമാണ്. മഹേഷ് ഒന്നുകൊണ്ടും വിഷമിക്കേണ്ട. സര്‍ക്കാരിന്റെ ഭാഗത്തുനിന്നായാലും എന്റെ ഭാഗത്ത് നിന്നായാലും ശരി, എന്ത് സഹായവും ചെയ്ത് തരും. ഒരു സഹോദരനോട് ചോദിക്കുന്നത് പോലെ ചോദിക്കാം. പഴയതിനേക്കാള്‍ മിടുക്കനായി തിരിച്ച് വരും. എത്ര ചെലവ് വരുന്ന ചികിത്സ ആയാലും ചെയ്ത് തരും. ധൈര്യമായി ഇരിക്കണം. മുഖ്യമന്ത്രിയോട് അറിയിക്കാം.