കൊച്ചി: സ്വർണവിലയിൽ ചരിത്രത്തിലെ ഏറ്റവും ഉയർന്ന വർധന. പവന് ഇന്ന് 400 രൂപ കൂടി 45,600 രൂപയായി. സ്വർണത്തിന് ഇത്രയും വില വരുന്നത് ചരിത്രത്തിൽ ഇതാദ്യമായാണ്. ഗ്രാമിന് ഇന്ന് അൻപത് രൂപ കൂടി 5700 രൂപയായിട്ടുണ്ട്.
ഈ വർഷം ഏപ്രിൽ 14-ന് 45,320 രൂപ രേഖപ്പെടുത്തിയതായിരുന്നു. ഇതിന് മുൻപുള്ള ഏറ്റവും ഉയർന്ന വില. ഇന്നലെ പവന് 640 രൂപയും ഗ്രാമിന് 80 രൂപയുമാണ് കൂടിയത്.
ജനുവരിയിൽ 41,600 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിൻ്റെ വില. ഒരു വർഷം മുൻപ് 2022 മെയിൽ പവന് വില 37,000 രൂപയായിരുന്നു.
ബാങ്കിംഗ് മേഖലയിലെ പ്രതിസന്ധിയും അമേരിക്ക മാന്ദ്യത്തിലേക്കെന്ന ആശങ്കയുമാണ് സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണത്തിൻ്റെ മാർക്കറ്റും വിലയും കൂടാൻ കാരണമെന്നാണ് വിലയിരുത്തൽ.