തൃശൂർ പൂരത്തിന് ഇന്ന് കൊടിയേറ്റം.കണ്ണിനും കാതിനും ഇനി ഉത്സവപ്രതീതി. പൂരത്തിനായി ദിവസങ്ങൾ മാത്രം ശേഷിക്കെ ആവേശത്തിലും ആരവങ്ങളിലും നിറഞ്ഞ് തൃശൂർ നഗരി. ആവേശം വാനോളം ഉയർത്തി പാറമേക്കാവ് ക്ഷേത്രത്തിലും തിരുവമ്പാടി ക്ഷേത്രത്തിലും ഇന്ന് കൊടിയേറ്റ് നടന്നു. കൊടിയേറ്റം കാണാനായി ഇരു സ്ഥലങ്ങളിലും നിരവധി ആളുകൾ എത്തിയിരുന്നു.
ഇന്ന് രാവിലെ 11.30 നായിരുന്നു തിരുവമ്പാടിയിൽ കൊടിയേറിയത്. ശേഷം 11 .50 ഓടെ പാറമേക്കാവിലും കൊടിയേറ്റ് നടന്നു . മറ്റ് ക്ഷേത്രങ്ങളിലും തിങ്കളാഴ്ച തന്നെ കൊടിയേറും. ആർപ്പുവിളികളോടെയായിരുന്നു തിരുവമ്പാടിയിൽ കൊടിയേറ്റം നടന്നത് എന്നാൽ വെടിക്കെട്ടും വാദ്യമേളത്തോടെയുമായിരുന്നു പാറമേക്കാവിലെ കൊടിയേറ്റം.
ഇനിയുള്ള ഓരോ ദിവസത്തിനും പൂരത്തിന്റേതായ പ്രത്യേകതകളുണ്ട്.
പ്രധാന പൂരത്തിന് ഏഴു ദിവസങ്ങൾക്ക് മുൻപാണ് ചടങ്ങുകൾ ആരംഭിക്കുക. ആദ്യ ദിവസമായ ഇന്നാണ് കൊടിയേറ്റ്.
ഏപ്രിൽ 30 നാണ് തൃശൂർ പൂരം.