കൊച്ചി: യുവതിയുടെ പീഡന പരാതിയിൽ ഡിജിപിക്ക് പരാതി നൽകി നിവിൻ പോളി.തൻറെ പരാതി കൂടി പരിശോധിക്കണമെന്നും നിവിൻ പോളി ആവശ്യപ്പെട്ടിട്ടുണ്ട്. കേസിലെ എഫ്ഐആറിൻറെ പകർപ്പ് കിട്ടിയശേഷം വിശദമായ പരാതി എഴുതി നൽകുമെന്നും നിവിൻ വ്യക്തമാക്കി. തനിക്കെതിരായിട്ടുള്ളത് കള്ളക്കേസാണെന്ന് വ്യക്തമാക്കിയാണ് നിവിൻ പോളി പ്രാഥമിക പരാതി നൽകിയത്.
ഗൂഡാലോചന ഉണ്ടെന്നും പരാതിക്കാരിയെ കണ്ടിട്ടുപോലുമില്ലെന്നാണ് നിവിൻറെ നിലപാട്. തൻറെ പരാതി കൂടി സ്പെഷൽ ഇൻവെസ്റ്റിഗേഷൻ ടീം പരിശോധിച്ച് നിലപാടിലെത്തണമെന്നതടക്കമുള്ള ആവശ്യങ്ങളാണ് നിവിൻ മുന്നോട്ട് വയ്ക്കുന്നത്.
മുൻകൂർ ജാമ്യം അടക്കം തേടി കോടതിയെ സമീപിക്കുന്നത് പൊലീസ് നടപടിയുടെ പുരോഗതി നോക്കിയ ശേഷം മതി എന്നാണ് നിവിന്റെ തീരുമാനം.