യുഎഇയുടെ വൺ ബില്യൺ മീൽസ് പദ്ധതിയിലേക്ക് യുഎ ഇയിലെ ഭക്ഷ്യ ഡെലിവറി പ്ലാറ്റ്ഫോമായ തലബാത് വഴിയും സംഭാവന നൽകാം. 10, 50, 100, 300, 500 ദിർഹമാണ് തലബാത് പ്ലാറ്റ്ഫോം മുഖേന സംഭാവനയായി നൽകാൻ അവസരമൊരുക്കുന്നത്. തലബാത് ആപ്പിലെ ‘ഗിവ് ബാക്ക്’ എന്ന ഭാഗത്ത് ക്ലിക്ക് ചെയ്താൽ സംഭാവന നൽകാനാവും. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി പട്ടിണി കിടക്കുന്നവർക്ക് അന്നമെത്തിക്കുന്നതിനുള്ള പദ്ധതിയാണ് വൺ ബില്യൺ മീൽസ്.
അതേസമയം വൺ ബില്യൺ മീൽസിന്റെ വെബ്സൈറ്റ് വഴി സംഭാവനകൾ നേരിട്ട് നൽകാനും സാധിക്കും. 1billionmeals.ae എന്ന വെബ്സൈറ്റ് വഴിയാണ് തുക നൽകേണ്ടത്. കൂടാതെ എമിറേറ്റ്സ് എൻബിഡിയുടെ പ്രത്യേക ബാങ്ക് അക്കൗണ്ടിലേക്കും പണം സംഭാവനയായി നൽകാം.
മൊബൈൽ ഫോണിലെ ബാലൻസിൽ നിന്ന് തുക അടയ്ക്കാനുള്ള സൗകര്യവും ഏർപെടുത്തിയിട്ടുണ്ട്. ഇതിന് ഇത്തിസാലാത്ത്, ഡു ഉപഭോക്താക്കൾ ‘Meal’ എന്ന് ടൈപ്പ് ചെയ്തതിന് ശേഷം മെസേജ് അയച്ചാൽ മതിയാവും. 10 ദിർഹമാണെങ്കിൽ 1034 എന്ന നമ്പറിലേക്കും 50 ദിർഹമാണെങ്കിൽ 1035 എന്ന നമ്പറിലേക്കും ലേക്കും 100 ദിർഹമാണെങ്കിൽ 1036 എന്നാ നമ്പറിലേക്കുമാണ് അയക്കേണ്ടത്. 500ആണെങ്കിൽ 1038 എന്ന നമ്പറിലേക്കും എസ്എംഎസ് അയച്ച് സംഭാവന നൽകാം. മാസത്തിൽ സംഭാവന ചെയ്യാനുള്ള ഓപ്ഷനുകളിൽ കുറഞ്ഞ തുക 30 ദിർഹമാണ്.