റിസർവ് ബാങ്ക് ഉദ്യോഗസ്ഥർക്ക് സിനിമ കാണാനുള്ള അവകാശം ഇല്ലെന്ന് സംവിധായകൻ അൽഫോൺസ് പുത്രൻ. സോഷ്യൽ മീഡിയയിലൂടെ ആയിരുന്നു സംവിധായകന്റെ പ്രതികരണം. അൽഫോൻസ് പുത്രൻ ഇത്തരത്തിലുള്ള പ്രതികരണം നടത്താൻ കാരണം ഇതാണ്.
സിനിമാ നിർമാണത്തിന് ബാങ്ക് വായ്പ അനുവദിക്കുന്നില്ലെന്നും സിനിമയെ കൊല്ലുന്ന ഈ ഗുരുതരമായ വിഷയം പ്രധാനമന്ത്രി നരേന്ദ്ര മോദി പരിശോധിക്കണമെന്നും അൽഫോൺസ് പുത്രൻ പറയുന്നു.
https://www.facebook.com/alphonseputhren/posts/10161214709002625
‘റിസർവ് ബാങ്ക് ബാങ്ക് സിനിമ നിർമ്മിക്കാൻ ലോൺ നൽകാത്തതിനാൽ, എല്ലാ റിസർവ് ബാങ്ക് അംഗങ്ങളോടും സിനിമ കാണുന്നത് നിർത്താൻ ഞാൻ അഭ്യർത്ഥിക്കുന്നു. ഈ തീരുമാനമെടുത്ത വ്യക്തിക്കോ മന്ത്രിക്കോ അതിനുള്ള അവകാശമില്ല. പശുവിന്റെ വായ അടച്ച് വച്ചതിന് ശേഷം പാൽ പ്രതീക്ഷിക്കരുത്. നമ്മുടെ പ്രിയപ്പെട്ട പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയോട് സിനിമയെ കൊല്ലുന്ന ഗുരുതരമായ ഈ വിഷയം പരിശോധിക്കണമെന്ന് ഞാൻ അഭ്യർത്ഥിക്കുന്നു’, എന്നാണ് അൽഫോൻസ് പുത്രൻ കുറിച്ചത്.