സംസ്ഥാനത്ത് പെട്രോളിനും ഡീസലിനും നാളെ മുതൽ 2 രൂപ വർധിക്കും. ഭൂമിയുടെ ന്യായവിലയിൽ 20 ശതമാനം ഉയരും. മദ്യത്തിൻ്റെ വില വർധനവും നാളെ മുതൽ പ്രാബല്യത്തിൽ വരും. കടുത്ത പ്രതിപക്ഷ പ്രതിഷേധത്തിനിടെയാണ് ബജറ്റ് നിർദ്ദേശങ്ങൾ വരുന്നത്.
ക്ഷേമ പെൻഷനുകൾ നൽകാൻ പണം കണ്ടെത്താനായി ബജറ്റിൽ പ്രഖ്യാപിച്ച 2 രൂപ സെസാണ് നിലവിൽ വരുന്നത്. വ്യാപകമായി പ്രതിഷേധം നടന്ന സാഹചര്യത്തിൽ ഒരു രൂപയെങ്കിലും കുറക്കുമെന്ന സൂചനയുണ്ടായെങ്കിലും സർക്കാർ പിന്നോട്ട് പോയില്ല. മദ്യവിലയിൽ പത്ത് രൂപ വരെ വ്യത്യാസം വരും.
കഴിഞ്ഞ 13 വര്‍ഷത്തിനിടെ അഞ്ച് തവണയാണ് സംസ്ഥാനത്ത് ന്യായവില കൂടിയത്. ഭൂമി നികുതിയും അഞ്ച് ശതമാനം വർധിക്കും. കെട്ടിട നികുതി നിരക്കിലും വിവിധ അപേക്ഷകളുടെ ഫീസ് നിരക്കിലുള്ള വര്‍ദ്ധനയും ബജറ്റിൽ നിര്‍ദ്ദേശിച്ചിട്ടുണ്ടെങ്കിലും ഇതിന് മാര്‍ഗ്ഗരേഖ ഉണ്ടാക്കേണ്ടത് തദ്ദേശ വകുപ്പാണ്. വിശദമായ ഉത്തരവ് ഈ ആഴ്ച തന്നെ പുറത്തിറങ്ങുമെന്നാണ് വകുപ്പ് വൃത്തങ്ങൾ നൽകുന്ന സൂചന.