കൊല്ലത്ത് മദ്യലഹരിയില്‍ ദമ്പതികള്‍ കുഞ്ഞിനെ എടുത്തെറിഞ്ഞു. ഒന്നരവയസുകാരിയെ ആണ് തമിഴ്നാട് സ്വദേശികള്‍ കുഞ്ഞിനെ എടുത്തെറിഞ്ഞത്. ദമ്പതികളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ഇന്ന് അറസ്റ്റ് രേഖപ്പെടുത്തും.
കൊല്ലം കുറവമ്പാലയില് താമസിക്കുന്ന ദമ്പതികളായ മുരുകന്, മാരിയമ്മ എന്നിവരെയാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. തലയ്ക്ക് പരിക്കേറ്റ കുഞ്ഞിനെ തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയില്‍ ചികിത്സയില്‍ ആണ്.
മുരുകനും ഭാര്യ മാരിയമ്മയും വീട്ടിലിരുന്ന് മദ്യപിക്കുന്നതിനിടെ ഇരുവരും തമ്മില്‍ വാക്ക് തര്‍ക്കം ഉണ്ടായി. പിന്നാലെ അടുത്തേക്ക് വന്ന കുഞ്ഞിനെ വീടിന് പുറത്തേക്ക് എറിയുകയായിരുന്നുവെന്ന് അയല്‍വാസികള്‍ പറഞ്ഞു. കുഞ്ഞിന്റെ കരച്ചില് കേട്ടെത്തിയ നാട്ടുകാരാണ് കുഞ്ഞിനെ ആശുപത്രിയില്‍ എത്തിച്ചത്.
ദമ്പതികള്‍ക്കെതിരെ ബാലനീതി നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്.