ഭാര്യയുമായി വേർപിരിയുന്നുവെന്ന കാര്യം വെളിപ്പെടുത്തി നടൻ വിനായകൻ. ഫേസ്ബുക്കിൽ പങ്കുവച്ച വീഡിയോയിലൂടെ ആണ് നടൻ ഇക്കാര്യം അറിയിച്ചത്. ഇതോടെ ഭാര്യയുമായുള്ള എല്ലാ ബന്ധങ്ങളും അവസാനിക്കുന്നുവെന്ന് വിനായകൻ വിഡിയോയിലൂടെ പറഞ്ഞു.
“ഞാൻ മലയാള സിനിമയിലെ ആക്ടർ വിനായകനാണ്. എൻ്റെ സ്വന്തം ഭാര്യയുമായി ഇതുവരെ ഉണ്ടായിരുന്ന എല്ലാ ഭാര്യ ഭർത്തൃ ബന്ധങ്ങളും നിയമപരമായിട്ടുള്ള എല്ലാ ബന്ധങ്ങളും ഇവിടെ വച്ച് ഇല്ലാതാകുന്നു. എല്ലാവർക്കും നന്ദി ” – വിനായകൻ വീഡിയോയിലൂടെ അറിയിച്ചു.
മലയാളികളുടെ ഇഷ്ട താരമാണ് വിനായകൻ. തമ്പി കണ്ണന്താനം സംവിധാനം ചെയ്ത മോഹന്‍ലാല്‍ ചിത്രം മാന്ത്രികത്തിലാണ് ആദ്യമായി അഭിനിയിച്ചത്. എ.കെ സാജന് സംവിധാനം ചെയ്ത സ്റ്റോപ് വയലന്‍സ് എന്ന ചിത്രത്തിലെ കഥാപാത്രമാണ് വിനായകനെ മലയാളസിനിമയില്‍ പ്രശസ്തനാക്കുന്നത്. മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളിലും താരം അഭിനയിച്ചിട്ടുണ്ട്. ചതിക്കാത്ത ചന്തു, വെള്ളിത്തിര, സാഗര്‍ ഏലിയാസ് ജാക്കി, ബിഗ് ബി, ഇയ്യോബിന്റെ പുസ്തകം, ബാച്ചിലര്‍ പാര്‍ട്ടി, കമ്മട്ടിപാടം എന്നീ ചിത്രങ്ങളിലെ വിനായകൻ്റെ കഥാപാത്രങ്ങൾ ജനപ്രിയമാണ്. കൂടാതെ കമ്മട്ടിപാടം എന്ന ചിത്രത്തിലൂടെ 2016ലെ മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡും വിനായകന് സ്വന്തമാക്കിയിരുന്നു.