അബ്രഹാം ഒസ്ലറിലെ അലക്സാണ്ടര്‍ എന്ന കഥാപാത്രത്തെ മമ്മൂട്ടി അവതരിപ്പിച്ചത് എങ്ങനെയാണെന്ന് തുറന്ന് പറഞ്ഞ് നടന് ജയറാം. മമ്മൂട്ടി കഥ കേട്ട് ആ കഥാപാത്രം താന്‍ ചെയ്യട്ടെയെന്ന് ചോദിക്കുകയായിരുന്നു എന്നാണ് ജയറാം പറഞ്ഞത്. ആദ്യം മിഥുന് അതിന് സമ്മതിച്ചില്ലെങ്കിലും പിന്നീട് രണ്ടാമത് പോയി ചോദിക്കുകയായിരുന്നുവെന്നും ജയറാം കൂട്ടിച്ചേര്‍ത്തു. മനോരമ ന്യൂസിന് നല്കിയ അഭിമുഖത്തിലാണ് ജയറാം ഇക്കാര്യം പറഞ്ഞത്.
ജയറാം പറഞ്ഞത് :
അലക്സാണ്ടര്‍ എന്ന മമ്മൂക്ക കഥാപാത്രം ആര് ചെയ്യുമെന്ന ചോദ്യം വന്നപ്പോള്‍ സത്യരാജ്, ശരത് കുമാര്‍, പ്രകാശ് രാജ് ഉള്‍പ്പടെ ഉള്ളവരുടെ പേരുകള്‍ ഉയര്‍ന്ന് വന്നു. കന്നഡ, തെലുങ്ക് തുടങ്ങിയ ഇന്‍ഡസ്ട്രിയിലുള്ളവരുടെ പേരുകളും വന്നു. സത്യരാജിനോട് ഓസ്ലറിന്റെ കഥ പറഞ്ഞതാണ്. അദ്ദേഹത്തിന് അത് വളരെ ഇഷ്ടപ്പെടുകയും ചെയ്തിരുന്നു. അങ്ങനെ ഇരിക്കെയാണ് വളരെ യാദൃശ്ചികമായിട്ട് മമ്മൂക്കയെ കാണാന്‍ വേണ്ടി മിഥുന് പോകുന്നത്. ജയറാമിനെ വച്ച് ചെയ്യുന്ന സിനിമയുടെ കഥ എന്താണ് എന്ന് മമ്മൂക്ക ചോദിച്ചു. അദ്ദേഹം എല്ലാം ചോദിക്കുമല്ലോ.
ഇവിടെ എന്നല്ല ലോകത്ത് നടക്കുന്ന എല്ലാ കാര്യങ്ങളും അദ്ദേഹം ചോദിച്ച് മനസിലാക്കും. കഥ പറഞ്ഞപ്പോള്‍ പുള്ളിക്ക് ഇന്‍ട്രസ്റ്റിം?ഗ് ആയി തോന്നി. ആ കഥാപാത്രം ഞാന്‍ ചെയ്യട്ടെ എന്ന് ചോദിച്ചു. മിഥുന് പറഞ്ഞു അയ്യോ വേണ്ട വേണ്ട നിങ്ങളത് ചെയ്താല്‍ വലിയ ഭാ?രമാവും വേണ്ടെന്ന് പറഞ്ഞു. ഞാന്‍ ചോദിച്ചതേ ഉള്ളൂ. ഞാന്‍ ചെയ്യണേല്‍ ചെയ്യാം കേട്ടോ എന്നും മമ്മൂക്ക പറഞ്ഞു. ഞാന്‍ ടൈറ്റില്‍ വേഷത്തില്‍ അഭിനയിക്കുന്നു, അതില്‍ മമ്മൂക്ക വന്ന് അഭിനയിക്കാം എന്ന് അദ്ദേഹം പറയുന്നില്ലേ. ഒരുപക്ഷേ എനിക്ക് വേണ്ടി മാത്രമാകും അദ്ദേഹം പറഞ്ഞത്. ഒന്നുകൂടി പോയി ചോദിക്കുമോന്ന് മിഥുനോട് ചോദിച്ചു. അങ്ങനെ മിഥുന് രണ്ടാമത് പോയി ചോദിക്കുകയും ഞാന്‍ വന്ന് ചെയ്യാം എന്ന് മമ്മൂക്ക പറയുകയും ആയിരുന്നു. അങ്ങനെയാണ് അത് സംഭവിച്ചത്.