താമസക്കാർക്ക് രണ്ട് മിനിറ്റിനുള്ളിൽ പരാതികൾ സമർപ്പിക്കാൻ പുതിയ പ്ലാറ്റ്ഫോം അവതരിപ്പിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. പുതിയ പ്ലാറ്റ്ഫോം ദുബായ് സർക്കാരിനെയും ഉപഭോക്താക്കളെയും ബന്ധിപ്പിക്കുന്നതാണ്. ’04’ എന്ന് പേരിട്ടിരിക്കുന്ന പ്ലാറ്റ്ഫോം 40 സർക്കാർ സ്ഥാപനങ്ങളുമായി ബന്ധപ്പെടുത്തിയിട്ടുണ്ടെന്ന് ദുബായ് കിരീടാവകാശി അറിയിച്ചു. ഉപഭോക്താക്കളുമായുള്ള ഇടപഴകൽ മെച്ചപ്പെടുത്തുകയും സർക്കാരിന്റെ മികവ് ഉയർത്തുകയും ചെയ്യുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇതിലൂടെ ദുബായിലെ ഭാവി ഗവൺമെന്റുകൾക്ക് ഒരു മാതൃക നിർമ്മിക്കുകയാണ്. ഉപഭോക്താവ് സർക്കാർ സേവനങ്ങളുടെ ഒരു ഗുണഭോക്താവ് മാത്രമല്ല, അവ രൂപകൽപ്പന ചെയ്യുന്നതിലും നടപ്പിലാക്കുന്നതിലും വിലയിരുത്തുന്നതിനുമുള്ള പങ്കാളി കൂടിയാണെന്ന് ശൈഖ് ഹംദാൻ ട്വീറ്റ് ചെയ്തു. കൂടാതെ ഏതെങ്കിലും സർക്കാർ സേവനവും സേവനവുമായി ബന്ധപ്പെട്ട ഇടപാടുകളും വികസിപ്പിക്കുന്നതിനോ മെച്ചപ്പെടുത്തുന്നതിനോ ഉപയോക്താക്കൾക്ക് പുതിയ ആശയം നൽകാനും ഇതിലൂടെ സാധിക്കും.
ഏതെങ്കിലും സർക്കാർ സേവനമോ പോർട്ടൽ ഉപയോഗിച്ച് ഏതെങ്കിലും സ്ഥാപനം നൽകുന്ന സേവനത്തിലെ നടപടിക്രമത്തിലോ ഇടപാടിലോ അതൃപ്തിയുണ്ടെങ്കിൽ പരാതികൾ അറിയിക്കാം. ഏതെങ്കിലും സേവനത്തെക്കുറിച്ചോ ഇടപാടിനെക്കുറിച്ചോ നെഗറ്റീവും പോസിറ്റീവുമായ അഭിപ്രായവും അറിയിക്കാം. കൂടാതെ 04 പ്ലാറ്റ്ഫോമിലൂടെ എന്താണ് ചെയ്യേണ്ടതെന്ന് വിശദീകരിക്കുന്ന രീതിയും ഷെയ്ഖ് ഹംദാൻ പങ്കുവച്ചിട്ടുണ്ട്.