ഡൽഹി: രാഹുൽ ഗാന്ധിയുടെ പരാമർശങ്ങൾ സഭാരേഖകളിൽ നിന്നും നീക്കം ചെയ്തു. ഹിന്ദുകളുടെ പേരിൽ അക്രമം നടക്കുന്നു, ആർഎസ്എസിനെതിരായ പരാമർശങ്ങൾ എന്നിവയാണ് നീക്കം ചെയ്തത്. എന്നാൽ രാഹുലിന്റെ ഹിന്ദുപരാമർശം വിവാദമാക്കുന്നത് ബിജെപിയുടെ തന്ത്രം മാത്രമാണെന്ന് അഖിലേഷ് യാദവ് പ്രതികരിച്ചു. രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദിപ്രമേയത്തിന്റെ ചർച്ചയ്ക്ക് ലോക്സഭയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് മറുപടി നൽകും. രാഹുലിന്റെ ഒന്നര മണിക്കൂറിലേറെ നീണ്ട ഇന്നലത്തെ പ്രസംഗം ബിജെപിയെ പ്രതിരോധത്തിൽ ആക്കിയതോടെ ശക്തമായ മറുപടിയാകും പ്രധാനമന്ത്രിയിൽ നിന്ന് ഇന്ന് ഉണ്ടാവുക. രാഹുല്‍ ഗാന്ധി ഇന്നലെ നടത്തിയ ചില പരാമർശങ്ങളിൽ മാപ്പ് പറയണമെന്ന ആവശ്യവുമായി ബിജെപി രംഗത്തെത്തിയിട്ടുണ്ട്. ഹിന്ദു സമൂഹത്തെ മുഴുവന്‍ അക്രമാസക്തരെന്ന് രാഹുൽ വിളിച്ചു എന്നാണു ബിജെപി ആരോപണം.വൈകീട്ട് നാലിന് ആണ് പ്രധാനമന്ത്രി ലോക്സഭയിൽ സംസാരിക്കുക.