കേരളത്തിലെ മെസ്സി ആരാധകന് ഫുട്ബോൾ ആകൃതിയിലുള്ള വീട് സമ്മാനിച്ച് ദുബായിലെ വ്യവസായി. ഖത്തറിൽ നടന്ന ഫിഫ ലോകകപ്പിനിടയിൽ സമൂഹമാധ്യമങ്ങളിലൂടെ എല്ലാ ഗെയിമുകളുടെയും മികച്ച വിശകലനം നടത്തിയതിലൂടെയാണ്ആരാധകൻ പ്രശസ്തനായത്. ദുബായിലെ സ്മാർട്ട് ട്രാവൽ ഉടമയായ അഫി അഹമ്മദാണ് വ്യത്യസ്തമായ സമ്മാനം നൽകിയത്. ഫുട്ബോൾ കളിയോടുള്ള അഗാധമായ സ്നേഹത്തോടുള്ള ആദരസൂചകമായി നീലയും വെള്ളയും നിറഞ്ഞ വീടിന്റെ താക്കോൽ കർഷകനായ കോഴിക്കോട് സ്വദേശി സുബൈർ വാഴക്കാടിന് കൈമാറി.
നീലയും വെള്ളയും നിറത്തിൽ രണ്ട് ബെഡ്റൂമുകളുള്ള വീട്ടിൽ ഒരു വലിയ ഫുട്ബോളും അതിനു മുകളിൽ സുബൈറിന്റെ ഇഷ്ട താരമായ ലയണൽ മെസ്സിയുടെ 10 ആം നമ്പർ ജേഴ്സിയും ഉണ്ട്. അതേസമയം ഖത്തറിൽ നടന്ന ഫിഫ ലോകകപ്പ് മത്സരങ്ങളുടെയെല്ലാം കൃത്യമായ വിശകലനത്തിലൂടെ സോഷ്യൽ മീഡിയയിൽ പ്രശസ്തനായതാണ് സുബൈർ. 1904 മുതലുള്ള എല്ലാ ഫിഫ ലോകകപ്പ് മത്സരങ്ങളുടെയും സ്ഥിതിവിവര കണക്കുകൾ അദ്ദേഹത്തിന് കാണാപ്പാഠമാണ്.
അതേസമയം ഖത്തറിൽ ലോകകപ്പ് നടക്കുന്ന സമയം കളി തത്സമയം കാണാനായി സുബൈറിനെ ഖത്തറിലേക്ക് കൊണ്ടുവരാമെന്ന് അഫി അഹമ്മദ് വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ അമ്മയ്ക്ക് സുഖമില്ലാത്തതിനാൽ സുബൈർ അവസരം നിരസിച്ചു. സുബൈറിന് വേണ്ടി എന്തെങ്കിലും ചെയ്യണമെന്ന് ആ സമയത്താണ് തീരുമാനിച്ചതെന്ന് അഫി പറഞ്ഞു. മഴ പെയുമ്പോൾ ചോർന്നൊലിക്കുന്ന തകർന്ന ഒരു വീട്ടിലാണ് സുബൈർ താമസിച്ചിരുന്നത്. അതുകൊണ്ട് തന്നെ അദ്ദേഹത്തിന് നൽകാവുന്ന ഏറ്റവും നല്ല സമ്മാനം വീട് പുനർനിർമ്മിച്ചു നൽകുക എന്നതാണ്. മാത്രമല്ല, ഗെയിമിനോടുള്ള സുബൈറിന്റെ അഭിനിവേശത്തിന് അനുയോജ്യമായി അത് ഫുട്ബോൾ ആകൃതിയിൽ പുനർനിർമ്മിക്കുകയും ചെയ്യാൻ തീരുമാനിച്ചുവെന്ന് അഫി വ്യക്തമാക്കി.