ജർമനിയിൽ ശമ്പളവർധന ആവശ്യപ്പെട്ട് ജീവനക്കാർ സമരം ചെയ്തതോടെ ലുഫ്താൻസ എയർവെയ്സിൻ്റെ സർവീസുകൾ മുടങ്ങി. 1,300 വിമാന സർവീസുകളാണ് ലുഫ്താൻസ എയർവെയ്സിന് റദ്ദാക്കേണ്ടി വന്നത്. ഫ്രാങ്ക്ഫർട്ട്, മ്യൂണിക് തുടങ്ങിയ ഹബ്ബുകളിലെ മുഴുവൻ സർവീസുകളും റദ്ദാക്കിയിട്ടുണ്ടെന്ന് ലുഫ്താൻസ അധികൃതർ അറിയിച്ചു. നേരത്തെ സാങ്കേതിക തകരാർ മൂലം ലുഫ്താൻസയുടെ സർവീസുകൾ മുടങ്ങിയിരുന്നു.
അതേസമയം ജീവനക്കാർ സംഘടിതമായി കമ്പനിയെ സമ്മർദത്തിലാക്കുകയാണ് ചെയ്യുന്നതെന്ന് ലുഫ്താൻസ വക്താവ് പറഞ്ഞു. എന്നാൽ ഇതിന് ഫലമുണ്ടാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിമാനസർവീസുകൾ മുടങ്ങിയത് മൂലമുണ്ടായ ബുദ്ധിമുട്ടുകൾ പരിഹരിക്കാനുള്ള നടപടികൾ സ്വീകരിക്കുന്നുണ്ടെന്നും ലുഫ്താൻസ വ്യക്തമാക്കി.
കൂടാതെ യാത്ര മുടങ്ങിയവർക്ക് ബദൽ മാർഗങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നും ലുഫ്താൻസ അറിയിച്ചു. അല്ലാത്തവർക്ക് ഭക്ഷണകൂപ്പണുകൾ ഉൾപ്പടെ വിതരണം ചെയ്തിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി. കൂടാതെ യാത്രക്കാരോട് ക്ഷമ ചോദിക്കുന്നുവെന്നും അധികൃതർ കൂട്ടിച്ചേർത്തു.