ഇന്ത്യയുള്‍പ്പടെയുള്ള സൗത്ത് ഏഷ്യന്‍ രാജ്യങ്ങളിൽ സഞ്ചാരികളെ ലക്ഷ്യമിട്ട് പുതിയ പദ്ധതികളൊരുക്കി സൗദി അറേബ്യ. ഇതിനായി ഇന്ത്യയില്‍ റോഡ് ഷോയുള്‍പ്പടെ ടൂറിസം മേഖലയുമായി ബന്ധപ്പെട്ട വിവിധ പ്രദര്‍ശനങ്ങളാണ് സൗദി സംഘടിപ്പിക്കുന്നത്. രാജ്യത്തിൻ്റെ പാരമ്പര്യ, സംസ്ക്കാരിക മേഖലകളിലൂന്നിയുള്ള വിവിധ പ്രദര്‍ശന പരിപാടികളും സൗദി സംഘടിപ്പിക്കുന്നുണ്ട്.
ഫെബ്രുവരി മുതല്‍ രാജ്യത്തെ ടൂറിസം മേഖലയെ ഉയര്‍ത്തിക്കാണിക്കുന്ന വിവിധ പരിപാടികളാണ് ഇന്ത്യയില്‍ സൗദി നടത്തിവരുന്നത്. വ്യാഴാഴ്ച്ച ഇന്ത്യയിലെ ഏറ്റവും വലിയ വ്യവസായിക പ്രദര്‍ശനത്തില്‍ റോഡ്ഷോ സംഘടിപ്പിച്ച സൗദി രാജ്യത്തിൻ്റെ ടൂറിസം മേഖലയെ ഉയർത്തിക്കാണിച്ചിരുന്നു. നോയിഡയില്‍ സംഘടിപ്പിച്ച സൗത്ത് ഏഷ്യന്‍ ട്രാവല്‍ ആന്‍ഡ് ടൂറിസം എക്സ്ചേഞ്ചില്‍ നടത്തിയ പ്രദര്‍ശനം സൗദിയുടെ ടൂറിസം മേഖലയുടെ പ്രാധാന്യം അറിയിക്കുന്നതായിരുന്നു. നോയിഡയില്‍ ഫെബ്രുവരി ഒമ്പത് മുതല്‍ 11 വരെയാണ് പ്രദര്‍ശനം. മുംബൈയില്‍ നടന്ന വണ്‍ വേള്‍ഡ് ട്രാവല്‍ മാര്‍ക്കറ്റ് സൗദിയുടെ ടൂറിസം മേഖലയുടെ മറ്റൊരു പ്രധാനപ്പെട്ട പരിപാടിയായിരുന്നു.
ടൂറിസം മേഖലയിലെ മുഖ്യ പ്ലയേഴ്സിന് രാജ്യത്തെ സ്റ്റോക്ക് ഹോള്‍ഡേഴ്സുമായി നേരിട്ടു ബന്ധം സ്ഥാപിക്കാൻ വേദിയൊരുക്കുകയാണ് സൗദിയുടെ ലക്ഷ്യം. സൗദി വിഷന്‍ 2030ൻ്റെ ഭാഗമായി രാജ്യത്തിൻ്റെ സാമ്പത്തിക വളര്‍ച്ചയ്ക്ക് ഉതകുന്ന രീതിയില്‍ ടൂറിസം മേഖല വികസിപ്പിച്ചെടുക്കുക. സൗദി ടൂറിസം അതോറിറ്റി ആൻഡ് ഹോസ്പിറ്റാലിറ്റി മേഖലയില്‍ ഇന്ത്യയുമായി ആഴത്തിലുള്ള ബന്ധം സ്ഥാപിക്കാനാണ് ശ്രമം. സൗദി അറേബ്യയുടെ നാലാമത്തെ ഏറ്റവും വലിയ വ്യാപാര പങ്കാളിയാണ് ഇന്ത്യയാണ് കഴിഞ്ഞ 18 മാസമായി മേഖലയിലെ തങ്ങളുടെ ശക്തമായ വിപണിയെന്ന് എസ്ടിഎ അധികൃതര്‍ ചൂണ്ടിക്കാട്ടി.