ഇന്ത്യന്‍ രൂപ യുഎഇ ദിര്‍ഹത്തിനെതിരേയും ഖത്തര്‍ റിയാലിനെതിരേയും 22 കടന്നിരിക്കുകയാണ്. ഗൾഫ് കറന്‍സികൾക്ക് മൂല്യം ഉയര്‍ന്നതോടെ നാട്ടിലേക്ക് പണം അയക്കുന്ന പ്രവാസികളുടെ എണ്ണം വര്‍ദ്ധിച്ചിട്ടുണ്ട്.
ഒരു യുഎഇ ദിര്‍ഹത്തിന് 22.03 രൂപ വരെ കഴിഞ്ഞ ദിവസം ലഭിച്ചിരുന്നു. ഖത്തര്‍ റിയാലിന് 22.20 രൂപ വരെ മൂല്യമുണ്ട്. മറ്റ് അറബ് രാജ്യങ്ങളിലും വിനിമയ നിരക്ക് വര്‍ദ്ധിച്ചു. സൗദി റിയാൽ 21.48 രൂപ, ഖത്തർ റിയാൽ 22.20 രൂപ, റിയാൽ 210.23 രൂപ, ബഹ്റൈൻ ദിനാർ 214.39 രൂപ, കുവൈത്ത് ദിനാർ 261.32 രൂപ എന്നിങ്ങനെയാണ് മൂല്യത്തിൽ മാറ്റം വന്നിരിക്കുന്നത്.
ഒരു ഡോളറിന് 80.82 രൂപ എന്ന നിലയിലേക്കാണ് ഇടിഞ്ഞിരിക്കുന്നത്. യുഎസ് ഫെഡറല്‍ റിസര്‍വ്വ് മുക്കാല്‍ ശതമാനം പലിശ നിരക്ക് ഉയര്‍ത്തിയത് ആഗോള പണവിനിമയത്തെ ബാധിക്കുകയും ചെയ്തു. വൈകാതെ ഡോളര്‍ 82 രൂപ കടക്കുമെന്നാണ് റിപ്പോർട്ടുകൾ.
എണ്ണ വിലയിലെ വർധനവും ആഗോള പണപ്പെരുപ്പവും ലോക സാമ്പത്തിക മാന്ദ്യത്തിന് കാരണമാകുമെന്നാണ് മുന്നറിയിപ്പ്. പണപ്പരുപ്പം നിയന്ത്രിക്കാൻ ബാങ്കുകൾ നിക്ഷേപങ്ങൾക്ക് പലിശ ഉയര്‍ത്തുകയും ചെയ്തതോടെ സമാന്തരമായി വായ്പകൾക്കും പലിശ ഉയരും.എന്നാൽ മാസാവസാനമായതിനാൽ ചെറിയ ജോലികൾ ചെയ്യുന്ന പ്രവാസികൾക്ക് ഗുണകരമായിട്ടില്ല.