കോണ്‍ഗ്രസിന്റെ പലസ്തീന് ഐക്യദാര്‍ഢ്യ റാലി കോഴിക്കോട് മറ്റെവിടെയെങ്കിലും നടത്താമല്ലോയെന്ന് മന്ത്രി പിഎ മുഹമ്മദ് റിയാസ്. രണ്ട് ദിവസം മുന്പല്ല വേദി നിശ്ചയിക്കേണ്ടത്. കോണ്‍ഗ്രസിന്റെ ഇരട്ടത്താപ്പ് മറയ്ക്കാനും സര്‍ക്കാര്‍ പരിപാടി കുളമാക്കാനുമുള്ള ശ്രമമാണിതെന്നും റിയാസ് പറഞ്ഞു.
കോഴിക്കോട് കടപ്പുറത്ത് നവകേരള സദസ്സിന്റെ വേദി നേരത്തെ ബുക്ക് ചെയ്തിരുന്നതാണ്. 25 ദിവസം മുമ്പ് ബുക്ക് ചെയ്തിരുന്നു. കോണ്‍ഗ്രസിന് വേണമെങ്കില്‍ മറ്റെവിടെയെങ്കിലും പരിപാടി നടത്താമല്ലോ എന്നും റിയാസ് ചോദിച്ചു.
നവകേരള സദസ്സിന് നിശ്ചയിച്ച വേദിയില്‍ റാലി നടത്തരുതെന്ന് കോഴിക്കോട് കളക്ടര്‍ സ്നേഹില്‍ കുമാര്‍ സിംഗും വ്യക്തമാക്കി. വേദിയും മുന്‍ഭാഗവും ഒഴികെയുള്ള സ്ഥലത്ത് പരിപാടി നടത്താമെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു.