രാജ്യത്ത് 75-ാമത് റിപ്പബ്ലിക് ദിന ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഡല്‍ഹിയിലെ യുദ്ധ സ്മാരകത്തില്‍ പുഷ്പചക്രം സമര്‍പ്പിച്ചു. കര്‍ത്തവ്യ പഥില്‍ രാഷ്ട്രപതി ദേശീയ പതാക ഉയര്‍ത്തി. റിപ്പബ്ലിക് ദിന പരേഡ് ആരംഭിച്ചിട്ടുണ്ട്. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ ആണ് വിശിഷ്ടാതിഥി. റിപ്പബ്ലിക് ദിനാഘോഷത്തില്‍ മുഖ്യാതിഥിയായ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ ആശംസകള്‍ പങ്കുവെച്ചു.
16 സംസ്ഥാനങ്ങളുടെ അടക്കം 26 ഫ്ളോട്ടുകളാണ് ഇത്തവണ പരേഡില്‍ പങ്കെടുക്കുന്നത്. പരേഡില്‍ ഇത്തവണ അണിനിരക്കുന്നവരില്‍ 80 ശതമാനവും വനിതകളാണ്.ഡല്‍ഹി പൊലീസ് സംഘത്തെ മലയാളി നോര്‍ത്ത് ഡല്‍ഹി ഡപ്യൂട്ട് കമ്മീഷണറുമായ ശ്വേത കെ സുഗുതനാണ് നയിക്കുന്നത്. വിമാന പൈലറ്റുമാരില്‍ 15 പേര് വനിതകളാണ്.
#WATCH | PM Modi receives President Droupadi Murmu and French President Emmanuel Macron at Kartavya Path for Republic Day celebrations pic.twitter.com/DnHM29vtPi
— ANI (@ANI) January 26, 2024
തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് ദേശീയ പതാക ഉയര്‍ത്തി. വിവിധ സേനാ വിഭാഗങ്ങളുടെയും അശ്വാരൂഢ സേന, എന്‍സിസി, സ്കൗട്സ്, ഗൈഡ്സ്, സ്റ്റുഡന്റസ് പൊലീസ് കേഡറ്റുകള്‍ എന്നിവരുടെയും അഭിവാദ്യം ഗവര്‍ണര്‍ സ്വീകരിച്ചു. മുഖ്യമന്ത്രിയും വേദിയില്‍ ഉണ്ടായിരുന്നു.
75th Republic Day parade to be women-centric, heralded by 100 women artists with Indian musical instruments
Read @ANI Story | https://t.co/QdbGcPNq3y#RepublicDay #75RepublicDay #Women pic.twitter.com/pUWIjb3qqZ
— ANI Digital (@ani_digital) January 26, 2024