തിരുവനന്തപുരം: 75 വയസ്സ് പൂർത്തിയായവരെ CPIM സംസ്ഥാന കമ്മിറ്റിയിൽ നിന്നും ഒഴിവാക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ പറഞ്ഞതിൽ വിശദീകരണവുമായി പിബി അംഗം പ്രകാശ് കാരാട്ട്.ഓരോ സംസ്ഥാനത്തും ഓരോ പ്രായപരിധിയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തമിഴ്നാട്ടിലും കേരളത്തിലും എല്ലാം പ്രായപരിധി വ്യത്യസ്തമാണ്.
തമിഴ്നാട്ടിൽ പ്രായപരിധി 72 ആണെങ്കിൽ, ആന്ധ്രയിൽ 70 ഉം കേരളത്തിൽ 75 ആണെന്നും പ്രകാശ് കാരാട്ട് കൂട്ടിച്ചേർത്തു.അതേസമയം, മദ്യപിക്കുന്നവരെ പാർട്ടിയിൽ നിന്ന് പുറത്താക്കുമെന്ന നിലപാട് മാറ്റി എംവി ഗോവിന്ദൻ.
നേതാക്കളും പ്രവർത്തകരും മദ്യപിക്കരുതെന്നാണ് പറഞ്ഞതെന്നും പാർട്ടി അനുഭാവികൾക്ക് മദ്യപിക്കാമെന്നും എം വി ഗോവിന്ദൻ പറഞ്ഞു.