രാജാക്കാട്: വിവാഹ വാഗ്ദാനം നൽകി 52 വയസ്സുള്ള സ്ത്രീയെ പീഡിപ്പിച്ചെന്ന പരാതിയിൽ മധ്യവയസ്കന് അറസ്റ്റില്‍. ഇടുക്കി രാജാക്കാട് എൻ.ആർ. സിറ്റിയിൽ താമസിക്കുന്ന സുരേഷിനെയാണ് കോട്ടയം ഈസ്റ്റ് പൊലീസ് പിടികൂടിയത്. 66 വയസ്സുള്ള സുരേഷിനെ പൊലീസ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
സുരേഷിൻ്റെ രോഗിയായ ഭാര്യയെ പരിചരിക്കാനെത്തിയപ്പോൾ ആണ് 52-കാരിയുമായി ഇയാൾ സൗഹൃദത്തിലായത്. പിന്നീട് ഇരുവരും തമ്മിൽ സൗഹൃദത്തിലാവുകയും പിന്നീട് വിവാഹവാഗ്ദാനം നൽകി പീഡിപ്പിക്കുകയുമായിരുന്നു. എന്നാൽ ഈ വാഗ്ദാനത്തിൽ നിന്നും സുരേഷ് പിന്മാറിയതോടെ സ്ത്രീ പരാതിയുമായി പൊലീസിനെ സമീപിക്കുകയായിരുന്നു.
പരാതിയിൽ കേസെടുത്ത പൊലീസ് സുരേഷിനായി തെരച്ചിൽ നടത്തുകയും ഒടുവിൽ കോട്ടയം പുതുപ്പള്ളി ഭാഗത്തു നിന്നും പ്രതിയെ പിടികൂടുകയുമായിരുന്നു.