മലപ്പുറം: തൃണമൂൽ കോൺഗ്രസിൽ ചേർന്നതിന് പിന്നാലെ പി വി അൻവർ നിലമ്പൂർ എംഎൽഎ സ്ഥാനം രാജിവെച്ചു.രാജിക്കത്ത് സ്പീക്കർക്ക് കൈമാറി.സ്വതന്ത്ര എംഎൽഎ ആയ അൻവർ മറ്റൊരു പാർട്ടിയിൽ ചേർന്നാൽ അയോഗ്യനാകും.അത് മറികടക്കാനും നിലമ്പൂരിൽ വീണ്ടും മത്സരിച്ച് ശക്തി തെളിയിക്കാനുമാണ് അൻവറിന്റെ നീക്കമെന്നാണ് വിവരം.
തിങ്കളാഴ്ച രാവിലെ അദ്ദേഹത്തിന്റെ കാറിൽനിന്ന് എം.എൽ.എ. ബോർഡും നീക്കംചെയ്തിരുന്നു. ഈ കാറിലാണ് അദ്ദേഹം സ്പീക്കറെ കാണാനെത്തിയത്.അൻവറിന് തൃണമൂൽ കോൺഗ്രസ് രാജ്യസഭാംഗത്വം വാഗ്ദാനംചെയ്തിട്ടുണ്ടെന്നും അഭ്യൂഹങ്ങളുണ്ട്.
തൃണമൂൽ കോൺഗ്രസിന്റെ സംസ്ഥാന കോഡിനേറ്ററായി ചുമതലയേറ്റ സ്ഥിതിക്ക് അൻവറിന് നിയമസഭാംഗത്വത്തിൽ തുടരാൻ തടസ്സങ്ങളുണ്ട്.