കേരളത്തിൽ ഇന്നുമുതൽ 5ജി സേവനം ലഭ്യമാകും. കൊച്ചിയിലാണ് ആദ്യഘട്ടത്തിൽ 5ജി എത്തുക. റിലയൻസ് ജിയോ ആണ് 5ജി കേരളത്തില്‍ 5ജി എത്തിക്കുന്നത്. ജിയോ ട്രൂ 5ജിയുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് വൈകിട്ട് 5.30ന് നിർവഹിക്കും.
തെരഞ്ഞെടുത്ത മേഖലയിൽ ട്രയല്‍ റണ്ണായി ആണ് 5 ജി കിട്ടുക. ശേഷം കൂടുതല്‍ സ്ഥലങ്ങളിലേക്ക് 5 ജി സേവനം എത്തും. 4ജി ശൃംഖലയെ ഒരു തരത്തിലും ആശ്രയിക്കാത്ത വേറിട്ട സംവിധാനമാണ് ‘റിലയൻസ് ട്രൂ 5ജി’യിലുണ്ടാവുക. അതിനാൽ തന്നെ 4 ജിയേക്കാള്‍ 10 ഇരട്ടി വരെ ഡാറ്റാ വേഗതയാണ് 5 ജിയില്‍ പ്രതീക്ഷിക്കുന്നത്.
കഴിഞ്ഞ ഒക്ടോബര്‍ ഒന്ന് മുതലാണ് രാജ്യത്ത് ആദ്യമായി 5 ജി സേവനം ലഭ്യമായത്. 2023 ഡിസംബറില്‍ എല്ലാ താലൂക്കുകളിലും സേവനം എത്തിക്കുമെന്നാണ് റിലയന്‍സ് ജിയോ പ്രഖ്യാപനം.