നിപ ലക്ഷണങ്ങളോടെ ചികിത്സയിലുണ്ടായിരുന്ന മൂന്ന് പേരുടെ ഫലം നെഗറ്റീവ്. കോഴിക്കോട് മെഡിക്കല്‍ കോളേജിലെ വി.ആര്.ഡി.എല്‍ ലാബില്‍ നടത്തിയ പരിശോധനയിലാണ് ഫലം വ്യക്തമായത്.
പ്രാഥമിക പരിശോധന ഫലം നെഗറ്റീവ് ആയതിനാല്‍ ഇവരുടെ സാംപിളുകള്‍ പൂനെയിലേക്ക് അയക്കില്ല. നിപ ലക്ഷണങഅങളോടെ ചികിത്സ തേടിയ മൂന്ന് പേരുടെ സാംപിളുകളാണ് കോവിക്കോട് മെഡിക്കല്‍ കോളേജില്‍ പരിശോധിച്ചത്.
അതേസമയം കോഴിക്കോടിന്റെ സമീപ ജില്ലയായ വയനാട് ജില്ലയിലും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കുറ്റ്യാടിക്ക് അടുത്തുള്ള പഞ്ചായത്തുകളിലാണ് ജാഗ്രതാനിര്‍ദേശം നല്‍കിയിരിക്കുന്നത്. തൊണ്ടര്‍നാട്, വെള്ളമുണ്ട, എടവക പഞ്ചായത്തുകളിലാണ് ജാഗ്രതാ നിര്‍ദേശം
കോഴിക്കോട് ജില്ലയില്‍ ഏഴ് ഗ്രാമപഞ്ചായത്തുകളിലുള്‍പ്പെട്ട വാര്‍ഡുകള്‍ കണ്ടെയിന്മെന്റ് സോണ്‍ ആക്കി പ്രഖ്യാപിച്ചിട്ടുണ്ട്. കണ്ടെയിന്മെന്റ് സോണാക്കിയ പ്രദേശങ്ങളില്‍ നിന്ന് അകത്തേക്കോ പുറത്തേക്കോ യാത്ര ചെയ്യാന്‍ അനുവദിക്കില്ല. ബാങ്കുകള്‍, സ്കൂളുകള്‍, അങ്കണവാടികള്‍ എന്നിവ ഉള്‍പ്പെടെ അടച്ചിടാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.
നിപ സ്ഥിരീകരിച്ച സാഹചര്യത്തില്‍ കേന്ദ്രസംഘം ഇന്ന് കോഴിക്കോട് എത്തും. പൂനെ എന്‍ഐവിയുടെ മൊബൈല്‍ ലാബ് യൂണിറ്റും എത്തുമെന്ന് ആരോഗ്യമന്ത്രി അറിയിച്ചു.