28-ാമത് ഐ.എഫ്.എഫ്.കെയില്‍ ഉദ്ഘാടന ചിത്രമായി പ്രദര്‍ശിപ്പിക്കുന്നത് സുഡാനിയന്‍ ചിത്രം. മുഹമ്മദ് കൊര്‍ദോഫാനി എന്ന നവാഗത സുഡാനിയന്‍ സംവിധായകന്റെ ചിത്രമാണ് രാജ്യാന്തര ചലച്ചിത്ര മേളയില്‍ പ്രദര്‍ശിപ്പിക്കുന്നത്. ‘ഗുഡ്ബൈ ജൂലിയ’ എന്നാണ് ചിത്രത്തിന്റെ പേര്.
ഡിസംബര്‍ 8ന് മേളയുടെ ഉദ്ഘാടന സമ്മേളനത്തിന് ശേഷം വൈകീട്ട് ആറ് മണിക്ക് നിശാഗന്ധിയില്‍ വെച്ചാണ് ചിത്രത്തിന്റെ പ്രദര്‍ശനം. കാന്‍ ചലച്ചിത്ര മേളയില്‍ ആദ്യമായി തിരഞ്ഞെടുക്കപ്പെട്ട സൂഡാനിയന് ചിത്രം കൂടിയാണിത്.
2011-ല്‍ സുഡാന് വിഭജന സമയത്ത് രാജ്യത്ത് നിലനിന്നിരുന്ന രാഷ്ട്രീയ-സാമൂഹിക സാഹചര്യങ്ങളെ അടിസ്ഥാനമാക്കിയാണ് ‘ഗുഡ്ബൈ ജൂലൈ’ നിര്‍മ്മിച്ചിരിക്കുന്നത്. മോന എന്ന ഗായികയാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രം. സുഡാനിയിലെ വ്യത്യസ്തമാര്‍ന്ന രണ്ട് സ്ഥലങ്ങളില്‍ നിന്നുള്ള രണ്ട് സ്ത്രീകളുടെ ജീവിതം എങ്ങനെ ബന്ധപ്പെട്ട് കിടക്കുന്നു എന്നും ചിത്രം പറഞ്ഞ് വെക്കുന്നുണ്ട്.
തന്റെ ആദ്യ ചിത്രത്തിലൂടെ കൊര്‍ദോഫാനി യുദ്ധഭൂമിയില്‍ മനുഷ്യര്‍ നേരിടുന്ന പ്രശ്നങ്ങള്‍ പ്രേക്ഷകര്‍ക്ക് മുന്നിലെത്തിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. അതോടൊപ്പം സുഡാനിയിലെ രാഷ്ട്രീയ സഹാചര്യങ്ങളെയും ചിത്രം കൃത്യമായി വരച്ചുകാട്ടുന്നുണ്ട്. കാന്‍ ചലച്ചിത്ര മേളയില്‍ ഫ്രീഡം അവാര്‍ഡ് നേടിയ ‘ഗുഡ്ബൈ ജൂലിയ’ സുഡാന്റെ ഔദ്യോഗിക ഓസ്കാര്‍ എന്‍ട്രി കൂടെയായിരുന്നു.