പ്രശസ്ത പഞ്ചാബി ഗായകൻ സിദ്ദു മൂസേവാലയെ വധിച്ച കേസിലെ മുഖ്യ പ്രതിയും കൊടും കുറ്റവാളിയുമായ ഗോൾഡി ബ്രാറിനെ അമേരിക്കയിലെ കലിഫോർണിയയിൽ അറസ്റ്റ് ചെയ്തതായി റിപ്പോർട്ട്.
നവംബർ 20ന് ബ്രാറിനെ എഫ്ബിഐ കസ്റ്റഡിയിലെടുത്തെന്നാണു റിപ്പോർട്ട്. ഇയാളെ വിട്ടുകിട്ടാൻ എൻഐഎ ശ്രമമാരംഭിച്ചു. ഗോൾഡി ബ്രാർ അമേരിക്കയിൽ പിടിയിലായ കാര്യം പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ സ്ഥിരീകരിച്ചു. ബ്രാർ ഉടൻ പഞ്ചാബ് പോലീസിന്റെ കസ്റ്റഡിയിലാകുമെന്ന് അദ്ദേഹം പറഞ്ഞു. സതീന്ദർസിംഗ് എന്നാണു ഗോൾഡി ബ്രാറിന്റെ യഥാർഥ പേര്.
2017ൽ സ്റ്റുഡന്റ് വീസയിൽ കാനഡയ്ക്കു പോയ ബ്രാർ പഞ്ചാബിലെ ശ്രീ മുഖ്ത്സാർ സാഹിബ് ജില്ലക്കാരനാണ്. മേയിൽ ബ്രാർ അമേരിക്കയിലേക്കു പോയി. മേയ് 29നാണു മൂസേവാല കൊല്ലപ്പെട്ടത്.