ഖത്തർ ലോകകപ്പിൽ മത്സരം കാണാനെത്തുന്ന ആരാധകർക്കും മറ്റും ഒരുഗ്രൗണ്ടിൽനിന്ന് മറ്റൊരു സ്ഥലത്തേക്ക് സഞ്ചരിക്കാൻ ഉപയോഗിക്കുന്നത് ഒമാൻ നിർമിത ബസുകളിൽ. ദുകം പ്രത്യേക സാമ്പത്തിക മേഖലയിലെ ഫാക്ടറിയയിൽ കർവ മോട്ടേഴ്സ് നിർമിച നൂറോളം ബസുകളാണ് ഖത്തറിന്റെ വീഥികളിൽ സർവിസ് നടത്തുന്നത്. ലോകകപ്പ് മുന്നിൽ കണ്ട് ഒക്ടോബറിൽ നൂറോളം ബസുകളാണ് കമ്പനി ഖത്തറിലേക് അയച്ചിട്ടുള്ളത്. നൂറുബസുകളുടെ നിർമാണം പൂർത്തിയാക്കി സെപ്റ്റംബറിൽ ആഘോഷ പരിപാടികൾ നടത്തുകയ ചെയ്തിരുന്നു. അതേസമയം കമ്പനിയുടെ ഈ വർഷത്തെ സുപ്രധാന ലക്ഷ്യങ്ങളൊന്നായിരുന്നു നൂറുബസുകളുടെ നിർമാണം. ആറുമാസം കൊണ്ടാണ് ഈ സുപ്രധാന ലക്ഷ്യത്തിലേക്ക് കമ്പനി എത്തിയതെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
സിറ്റി, സ്കൂൾ, ഇന്റർസിറ്റി ബസുകൾ അടക്കമുള്ളവ നിർമിക്കാൻ കഴിയുന്ന തരത്തിലാണ് ബസ്സുകൾ രൂപകൽപന ചെയ്തിരിക്കുന്നത്. പ്രതിവർഷം 700 ബസുകൾ നിർമിക്കാൻ കഴിയുമെന്ന് ഫാക്ടറി വ്യക്തമാക്കി. ഒമാനും ഖത്തറും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തത്തിന്റെ ഫലമാണ് ഈ ഫാക്ടറി. ഖത്തറിലെ പൊതു മേഖലാ ഗതാഗത കമ്പനിയായ മുവാസലാത്ത് ഖത്തറും ഒമാൻ ഇൻവെസ്റ്റ്മെൻറ് അതോറിറ്റിയുമാണ് ബസ് നിർമാണ് മേഖലയിലെ നിക്ഷേപം ഇറക്കിയിരിക്കുന്നത്. പദ്ധതിയുടെ 70 ശതമാനം ഖത്തർ കമ്പനിയും ഒമാൻ ഇൻവെസ്ററ്മെൻറ് അതോറിറ്റി 30 ശതമാനവുമാണ് വഹിക്കുന്നത്.
നിലവിലെ ഏറ്റവും പുതിയ സാങ്കേങ്കതിക വിദ്യയാണ് ഫാക്ടറിൽ ഉപയോഗിക്കുന്നത്. അസ്ംസ്കൃത വസ്തുക്കൾ സൂക്ഷിച്ച് വെക്കുന്നതിനുള്ള വിശാലമായ വെയർ ഹൗസുകൾ, കട്ടിങിനും വെൽഡിങിനും പെയിൻറിങിനും വേണ്ടിയുള്ള പ്രത്യേക വർക്ക് ഷോപ്പുകൾ, യന്ത്രങ്ങൾ സംയോജിപ്പിക്കാനുള്ള കേന്ദ്രങ്ങൾ, വാഹനങ്ങളും വാഹനത്തിലെ ഉപകരണങ്ങളും പരിശോധിക്കാനുള്ള വിശാലമായ മുറ്റങ്ങൾ തുടങ്ങിയ സൗകര്യങ്ങളണ് ഫാക്ടറിയിലുള്ളത്. കൂടാതെ കർവ ഓട്ടോമോട്ടീവ് കമ്പനിയുടെ ഡയറക്ടർ ബോർഡ് ചെയർമാൻ ഡോ സാദ് ബിൻ അഹമ്മദ് അൽ മോഹൻനാദി ഈ വർഷം തുടക്കത്തിൽ കമ്പനിയുടെ ലക്ഷ്യ വിപണി ഗൾഫാണെന്ന് വെളിപ്പെടുത്തിയിരുന്നു.