ഇന്ത്യൻ വംശജനായ അഭിഭാഷകൻ റിച്ചാർഡ് വർമ്മക്ക് യു.എസ് പ്രസിഡന്റ് ജോ ബൈഡൻ. ഉന്നത നയതന്ത്ര പദവി നൽകി യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിലാണ് നിയമനം നൽകിയിരിക്കുന്നത്. അതേസമയം 54കാരനായ ഇന്ത്യയിൽ യു.എസ് അംബാസിഡറായി റിച്ചാർഡ് സേവനം അനുഷ്ടിച്ചിട്ടുണ്ട്. 2015 ജനുവരി മുതൽ 2017 ജനുവരി വരെ രണ്ട് വർഷമാണ് അദ്ദേഹം അംബാസിഡറായി സേവനം അനുഷ്ഠിച്ചിട്ടുള്ളത്. നേരത്തെ ഒബാമയുടെ ഭരണകാലത്ത് അസിസ്റ്റന്റ് സെക്രട്ടറി പദം വർമ്മ വഹിച്ചിട്ടുണ്ട്.
നിലവിൽ മാസ്റ്റർകാർഡിന്റെ പൊതുനയ വിഭാഗത്തിന്റെ തലവനാണ് റിച്ചാർഡ്. യു.എസ് സെനറ്റർ ഹാരി റെയ്ഡിന്റെ ഉപദേശകനായും സേവനം അനുഷ്ടിച്ചിട്ടുണ്ട്. മാനേജ്മെന്റ് ആൻഡ് റിസോഴ്സ് ഡെപ്യൂട്ടി സെക്രട്ടിയായിട്ടായിരിക്കും അദ്ദേഹം പ്രവർത്തിക്കുക. അതേസമയം ഇന്ത്യൻ വംശജനായ വ്യക്തിയ്ക്ക് യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിൽ ലഭിക്കുന്ന ഏറ്റവും ഉയർന്ന പദവിയാണിത്.