വയനാട്: വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ കാണാതായവർക്കായി ഇന്നും തെരച്ചിൽ. എൻ.ഡി.ആർ.എഫ്, അഗ്നിരക്ഷാ സേന, സിവിൽ ഡിഫൻസ് സേന, പൊലീസ്, വനംവകുപ്പ് എന്നിവർക്കു പുറമെ പ്രദേശവാസികളും സന്നദ്ധ സംഘടനകളും ഭാഗമാകും. ഇന്നലെ നടത്തിയ തിരച്ചിലിൽ ചാലിയാറിന്റെ തീരത്തുനിന്ന് ഒരു മൃതദേഹവും മൂന്ന് ശരീരഭാഗവും കണ്ടെത്തിയിരുന്നു.
മുണ്ടക്കൈയിലും ചൂരൽമലയിലും തിരച്ചിൽ തുടരും.ഇരുട്ടുകുത്തി മുതൽ പരപ്പൻപാറ വരെ വനത്തിനുള്ളിൽ 15 പേർ അടങ്ങുന്ന ഗ്രൂപ്പ് ആയി തെരച്ചിൽ നടത്തും. ചാലിയാറിൻ്റെ ഇരുകരകളിലുമായി താഴെ പൂക്കോട്ടു മണ്ണകടവ് വരെയും തെരച്ചിൽ നടത്തും.
വയനാട്ടിൽ ഇടവേളയ്ക്കുശേഷം മഴ കനക്കുകയാണ്. ഇന്നലെ ഉച്ച മുതൽ മേപ്പാടി, മൂപ്പൈനാട്, തൊണ്ടർനാട്, കോട്ടത്തറ പഞ്ചായത്തുകളിൽ ശക്തമായ മഴ പെയ്തു