ഈജിപ്ഷ്യൻ വംശജനായ ഇസ്ലാമിക പുരോഹിതൻ യൂസുഫ് അൽ ഖറദാവി (96) അന്തരിച്ചു. അദ്ദേഹത്തിന്റെ മകൻ അബ്ദുൾ റഹ്മാൻ യൂസുഫ് അൽ ഖറദാവി തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെയാണ് വാർത്ത പുറത്തുവിട്ടത്. ഖത്തർ ആസ്ഥാനമായി പ്രവർത്തിക്കുന്ന മുസ്ലിം ബ്രദർഹുഡ് ആത്മീയ നേതാവാണ് യൂസുഫ് അൽ ഖറദാവി.
2013-ൽ ഈജിപ്തിലെ മുസ്ലീം ബ്രദർഹുഡിന്റെ നേതൃത്വത്തിലുള്ള സർക്കാരിനെ സൈന്യം അട്ടിമറിച്ചതിനെത്തുടർന്ന് ഖത്തറിൽ പ്രവാസ ജീവിതം നയിക്കുകയായിരുന്നു അദ്ദേഹം. ഇന്റർനാഷണൽ യൂണിയൻ ഓഫ് മുസ്ലീം പണ്ഡിതരുടെ ചെയർമാനായി 14 വർഷത്തോളം അദ്ദേഹം പ്രവർത്തിച്ചു.