ഇന്ത്യന്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മ്മുവുമായി പ്രവാസി വ്യവസായിലും ലുലു ഗ്രൂപ്പ് ചെയര്‍മാനുമായ എംഎ യൂസഫലി കൂടാക്കാഴ്ച നടത്തി. രാഷ്ട്രപതി ഭവനിലായിരുന്നു കൂടിക്കാഴ്ച. ദ്രൗപതി മുര്‍മ്മു ഇന്ത്യയുടെ പതിനഞ്ചാമത് രാഷ്ട്രപതിയായി ചുമതലയേറ്റ ശേഷം ആദ്യമായാണ് ഇരുവരും കൂടിക്കാഴ്ച നടത്തുന്നത്.
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രമായ ഇന്ത്യയുടെ രണ്ടാമത് വനിതാ രാഷ്ട്രപതിയായ ദ്രൗപതി മുര്‍മ്മുവിന് അഭിനന്ദനവും ആശംസയും അറിയിച്ചതായി എംഎ യുസഫ് അലി ഫെയ്സ്ബുക്കില്‍ കുറച്ചു.

രാഷ്ട്രപതിയെ കാണാനായതില്‍ തനിക്ക് അതിയായ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.കൂടിക്കാഴ്ചയുടെ ദ്യശ്യങ്ങളും യൂസഫ് അലി പങ്കുവച്ചിട്ടുണ്ട്.