തൃശൂര്‍ ചേറ്റുപുഴയിലെ യുവാവിന്റെ മരണം കൊലപാതകമാണെന്ന് തെളിഞ്ഞു. ബൈക്ക് അപകടത്തില്‍ പരിക്കേറ്റാണ് അരിമ്പൂര്‍ സ്വദേശി ഷൈന്‍ മരിച്ചതെന്നായിരുന്നു പ്രാഥമിക വിലയിരുത്തല്‍. എന്നാല്‍ ഷൈനിനെ ഹെല്‍മെറ്റ് കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോസ്റ്റുമോര്‍ട്ടത്തില്‍ കണ്ടെത്തി.
യുവാവിന്റെ സഹോദരനെയും സുഹൃത്തിനെയും പൊലീസ് കസ്റ്റഡിയില്‍ എടുത്തു. സഹോദരന് ഷെറിന് സുഹൃത്ത് അരുണ്‍ എന്നിവരാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്.
ഒന്നിച്ച് പോകുമ്പോള്‍ ബൈക്കില്‍ നിന്ന് വീണതാണെന്നാണ് സഹോദരനും സുഹൃത്തും പറഞ്ഞിരുന്നത്. വണ്ടിയില്‍ പെട്രോള്‍ തീര്‍ന്നതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് വിലയിരുത്തല്‍. ഹെല്‍മെറ്റ് കൊണ്ട് തലയ്ക്കടിച്ച ശേഷം സഹോദരനുംകൂട്ടുകാരനും ചേര്‍ന്ന് ആംബുലന്‍സ് വിളിച്ച് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.