ദ കേരള സ്റ്റോറി പ്രദര്‍ശിപ്പിക്കുന്നതിന് ഉത്തര്‍പ്രദേശില്‍ നികുതി ഒഴിവാക്കി സര്‍ക്കാര്‍. ബംഗാള്‍ സര്‍ക്കാര്‍ ദ കേരള സ്റ്റോറി നിരോധിച്ചതിന് പിന്നാലെയാണ് നികുതി ഒഴിവാക്കിക്കൊണ്ടുള്ള ഉത്തര്‍പ്രദേശ് പ്രഖ്യാപനം.
ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ചിത്രത്തിന്റെ നികുതി ഒഴിവാക്കണമെന്ന് ബിജെപി നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നു. ചിത്രം കൂടുതല്‍ പ്രദര്‍ശിപ്പിക്കുന്നത്് ലക്ഷ്യമിട്ടാണ് നികുതി ഒഴിവാക്കണമെന്ന ആവശ്യം ഉയര്‍ന്നത്. നേരത്തെ മധ്യപ്രദേശ് സര്‍ക്കാരും പ്രദര്‍ശനത്തിന് നികുതി ഒഴിവാക്കിയിരുന്നു.
ഭീകര പ്രവര്‍ത്തനം തുറന്നുകാട്ടുന്നതാണ് സിനിമ. ഇത് എല്ലാതരം ആളുകളും കാണണം ഇതിനായാണ് നികുതിയിളവ് പ്രഖ്യാപിച്ചതെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവ് രാജ് സിംഗ് ചൗഹാന് പറഞ്ഞു.
അതേസമയം കേരളത്തില്‍ ചിത്രത്തിന്റെ പ്രദര്‍ശനം തടയണമെന്ന ഹര്‍ജി കേരള ഹൈക്കോടതി തള്ളിയിരുന്നു. ചിത്രം പ്രദര്‍ശിപ്പിച്ചതുകൊണ്ട് ഒന്നും സംഭവിക്കില്ലെന്നും സാങ്കല്‍പ്പിക ചിത്രമാണെന്നുമാണ് ഹൈക്കോടതി പറഞ്ഞത്. കേരളത്തില്‍ ആദ്യദിവസം 20 തിയേറ്ററുകൡ മാത്രമാണ് ചിത്രം പ്രദര്‍ശിപ്പിച്ചത്.
അതേസമയം വളച്ചൊടിക്കപ്പെട്ട കഥയാണ് കേരള സ്റ്റോറിയുടെതെന്ന് ചൂണ്ടിക്കാണിച്ചാണ് ബംഗാളില്‍ മമത സര്‍ക്കാര്‍ ചിത്രം നിരോധിച്ചത്. ക്രമസമാധാന പ്രശ്്നങ്ങളും പ്രേക്ഷകരുടെ കുറവും ചൂണ്ടിക്കാട്ടി സിനിമയുടെ പ്രദര്‍ശനം തമിഴ്നാട്ടിലെ മള്‍ട്ടിപ്ലക്സുകളും റദ്ദാക്കിയിരുന്നു.