സംസ്ഥാനത്ത് ഇന്ന് വ്യാപക മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. സംസ്ഥാനത്ത് ഏഴ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം,
, ഇടുക്കി, കോട്ടയം പത്തനംതിട്ട, ആലപ്പുഴ, കൊല്ലം, മലപ്പുറം എന്നീ ജില്ലകളിലാണ് മഴ മുന്നറിയിപ്പായ യെല്ലോ അലര്‍ട്ട് നല്‍കിയിരിക്കുന്നത്.
പലയിടങ്ങളിലും ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ഡാമുകളില്‍ ജലനിരപ്പ് ഉയരാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്കി.
കേരള-കര്‍ണാടക തീരങ്ങളിലും ലക്ഷദ്വീപ് പ്രദേശത്തും മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
അതേസമയം, കേരളത്തില്‍ ജൂണ്‍ 10 മുതല്‍ സംസ്ഥാനത്ത് ട്രോളിം നിരോധനം ആരംഭിക്കുമെന്ന് മന്ത്രിസഭാ യോഗത്തില്‍ തീരുമാനിച്ചു. ജൂലൈ 31 വരെ ആയിരിക്കും ട്രോളിംഗ് നിരോധനം. ജൂണ്‍ 9 അര്‍ദ്ധരാത്രി മുതല്‍ ട്രോളിംഗ് നിരോധനം നിലവില്‍ വരും.