ബെംഗളൂരു: ഗീതു മോഹൻദാസിന്റെ സംവിധാനത്തിൽ യാഷ് നായകനാകുന്ന ടോക്സികിന്റെ ഷൂട്ടിംഗ് ആരംഭിച്ചു. ഇന്ത്യൻ ബോക്സ് ഓഫീസിനെ ഇളക്കി മറിച്ച ആക്ഷൻ ചിത്രം കെജിഎഫ് 2 റിലീസായി 844 ദിവസത്തെ ഇടവേളയ്ക്ക് ശേഷമാണ് യാഷ് അടുത്ത ചിത്രത്തിൻ്റെ ഷൂട്ടിംഗ് ആരംഭിക്കുന്നത്.
തെന്നിന്ത്യയിലെ പ്രധാന സംവിധായകരടക്കം യാഷിന് കഥയുമായി സമീപിച്ചെങ്കിലും നൂറു കണക്കിന് കഥകൾ കേട്ട ശേഷമാണ് മലയാളി നടിയും സംവിധായകയുമായ ഗീതു മോഹൻദാസിൻ്റെ ടോക്സിക്ക് എന്ന കഥയ്ക്ക് യഷ് യേസ് പറഞ്ഞത്. ചിത്രം അനൗൺസ് ചെയ്ത് മാസങ്ങൾക്ക് ശേഷമാണ് ഇപ്പോൾ ഷൂട്ടിംഗ് ആരംഭിക്കുന്നത്.
കെവിഎൻ പ്രൊഡക്ഷൻസിനന്റെ ബാനറിൽ വെങ്കട്ട് കെ നാരായണയും മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസും ചേർന്നാണ് ടോക്സിക് നിർമ്മിക്കുന്നത്. യാഷിന്റെ പത്തൊൻപതാം സിനിമയാണിത്. ടോക്സിക് – എ ഫെയറി ടെയിൽ ഫോർ ഗ്രൗൺ-അപ്സ് എന്നാണ് ചിത്രത്തിന്റെ ടാഗ് ലൈൻ. ചിത്രത്തിലെ മറ്റു താരങ്ങളെക്കുറിച്ചും അണിയറപ്രവർത്തകരെക്കുറിച്ചുമുള്ള വിവരങ്ങൾ വരും ദിനങ്ങളിൽ അണിയറപ്രവർത്തകർ അറിയിക്കും.
പി ആർ ഓ പ്രതീഷ് ശേഖർ.