തൻ്റെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടുവെന്നും തൻറെ അറിവില്ലാതെ രണ്ട് പോസ്റ്റുകൾ തൻറെ അക്കൗണ്ടിൽ നിന്ന് പോസ്റ്റ് ചെയ്യപ്പെട്ടുവെന്നും ക്രിക്കറ്റ് താരം യാഷ് ദയാൽ. ഇക്കാര്യത്തിൽ അധികൃതർക്ക് പരാതി നൽകിയിട്ടുണ്ടെന്നും ഇൻസ്റ്റാഗ്രാം അക്കൗണ്ട് തിരിച്ചെടുക്കാനുള്ള ശ്രമം തുടരുകയാണെന്നും യാഷ് ദയാൽ പറഞ്ഞു.
ദില്ലിയിൽ പതിനാറുകാരിയെ ആൺസുഹൃത്ത് കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിൻ്റെ പശ്ചാത്തലത്തിലുള്ള കാർട്ടൂൺ ആണ് യാഷ് ദയാലിൻ്റെ ഇൻസ്റ്റാഗ്രമിൽ വന്നത്. ആക്രമണത്തിന് ഒരു മതവിഭാഗത്തെ മാത്രം കുറ്റപ്പെടുത്തുന്ന തരത്തിലുള്ള കാർട്ടൂൺ ആയിരുന്നു ഇത്. വിവാദമായതിന് പിന്നാലെ ഈ പോസ്റ്റ് ഡീലിറ്റ് ചെയ്ത യാഷ് ദയാൽ തനിക്ക് എല്ലാ സമുദായത്തോടും ഒരുപോലെ ബഹുമാനമുണ്ടെന്നും വെറുപ്പ് പടർത്തരുതെന്നും വിവാദ പോസ്റ്റിന് മാപ്പു പറയുന്നുവെന്നും പറഞ്ഞിരുന്നു. എന്നാൽ അതിന് മുമ്പെ ദയാലിൻറെ ഇൻസ്റ്റഗ്രാം സ്റ്റോറി സ്ക്രീൻ ഷോട്ടുകളായി സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു.
ഇതിന് പിന്നാലെ ഐപിഎല്ലിൽ യാഷ് ദയാലിനെ ഒരോവറിൽ അഞ്ച് സിക്സിന് പറത്തിയ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് താരം റിങ്കു സിംഗിനെ വാഴ്ത്തി സമൂഹമാധ്യമങ്ങളിൽ ആരാധകർ രംഗത്തെത്തി. യാഷിനെ റിങ്കു സിംഗ് ഓരോവറിൽ അഞ്ച് സിക്സ് അടിച്ചത് നന്നായെന്നായിരുന്നു ആരാധകരുടെ പക്ഷം. ഗുജറാത്ത് ടീമിലുള്ള സഹതാരങ്ങളെ കുറിച്ചോർത്തെങ്കിലും യഷ് ഇത് ചെയ്യരുതായിരുന്നുവെന്നാണ് ഒരു വിഭാഗം ആരാധകർ പറയുന്നത്.
A @BCCI Uttar Pradesh and @gujarat_titans player, Yash Dayal, posted this on Instagram. He has since deleted it.
– No action against him?
– Hasn't he let down his Muslim teammates?
– How does team management work out with a bigoted individual in a team sport? pic.twitter.com/Q4WeYO7XqD
— Abhishek Baxi (@baxiabhishek) June 5, 2023
I'm not surprised. I have already seen failed cricketers and actors practicing Islamophobia merely to further their political careers. Rinku Singh has already concluded his career, and now Yash Dayal is seeking a position within a political party. pic.twitter.com/CBdjSwyJ7w
— Heisenberg (@uncertaintweet_) June 5, 2023