ഷി ജിൻപിംഗ് ചൈനയുടെ പ്രസിഡന്റായി വീണ്ടും അധികാരത്തിലേറി. പ്രസിഡന്റിന് പുറമെ പാർട്ടി സെക്രട്ടറിയായും ഷി ജിൻപിംഗ് തുടരും. മാവോയ്ക്ക് ശേഷം രണ്ടിലധികം തവണ ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി സെക്രട്ടറിയായി ചരിത്രത്തിലിടം പിടിച്ചിരിക്കുകയാണ് ഷി ജിൻപിംഗ്.
ലി ക്വിയാംഗിനെ പുതിയ പ്രധാനമന്ത്രിയായും പാർട്ടി കോൺഗ്രസ് പ്രഖ്യാപിച്ചു. പുതിയ പോളിറ്റ് ബ്യൂറോയെയും തെരഞ്ഞെടുത്തു. ചൈനയെ നവ സോഷ്യലിസ്റ്റ് രാജ്യമാക്കാൻ വിശ്വാസം അർപ്പിച്ചതിൽ നന്ദിയെന്ന് ഷീ തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ പ്രതികരിച്ചു.
അഞ്ച് വർഷം വീതമുള്ള രണ്ടു ടേം പൂർത്തിയാകുമ്പോൾ പ്രസിഡന്റ് സ്ഥാനമൊഴിയുന്നതാണ് മാവോയ്ക്കു ശേഷം ചൈനയിലെ കീഴ്വഴക്കം. വിപ്ലവത്തിന് ശേഷം മാവോ സെതൂങ്ങ്, ജിയാങ്ങ് സെമിൻ എന്നീ രണ്ട് പേർക്ക് മാത്രമാണ് മുമ്പ് രണ്ട് തവണയിൽ കൂടുതൽ പാർട്ടിയെ നയിക്കാൻ അവസരം ലഭിച്ചത്. രണ്ടു പതിറ്റാണ്ടിന്റെ ഈ കീഴ്വഴക്കം അവസാനിപ്പിച്ചാണ് മൂന്നാം തവണയും ഷീ പാർട്ടി തലവനാകുന്നത്. ഷി ജിൻപിംഗിനെ മാവോയ്ക്ക് ശേഷമുള്ള ഏറ്റവും പ്രബലനായ നേതാവായി ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി അംഗീകരിച്ചിരുന്നു.
കർശനമായ നിയന്ത്രണങ്ങളിലൂടെ ചൈനയെ സീറോ കോവിഡ് രാജ്യമാക്കി മാറ്റുക, തായ്വാൻ അധിനിവേശം എന്നിവയാണ് ഷിയുടെ ഹ്രസ്വകാല ലക്ഷ്യങ്ങൾ. ഇന്ത്യ-ചൈന അതിർത്തി ബന്ധത്തിലും നിർണായക നിലാപാട് ഷി കൈകൊണ്ടേക്കും.
Former #Chinese president Hu Jintao escorted out of the #CCP party congress on live TV in full view of everyone as he was formally “purged”.
Hu Jintao was the only one who tried hard to prevent #XiJinping from being re-elected.pic.twitter.com/ku5HdJ0uHE
— Indo-Pacific News – Geo-Politics & Military News (@IndoPac_Info) October 22, 2022