റിയാദ്: സഹപ്രവർത്തകനെ കൊലപ്പെടുത്തിയ കുറ്റത്തിന് ഇന്ത്യക്കാരനെ സൗദിയിൽ വധശിക്ഷയ്ക്ക് വിധേയനാക്കി. സൗദി അറേബ്യയിലെ വടക്കൻ പ്രവിശ്യയായ ഖസീമിലെ ബുറൈദയിൽ വെച്ചാണ് മിൻദീൽ അബ്ദുറാകിബ് മിയാജുദ്ദീൻ മിൻദീലിൻ എന്ന ഇന്ത്യൻ പൗരൻ്റെ വധശിക്ഷ നടപ്പാക്കിയത്.
സ്വന്തം നാട്ടുകാരനായ നസീം അൻസാരിയെ കഴുത്തറുത്ത് കൊലപ്പെടുത്തി എന്നാണ് കേസ്. മുറിയിൽ ഉറങ്ങിക്കിടക്കുമ്പോഴായിരുന്നു ക്രൂരമായ കൊലപാതകം. തുടർന്ന് നീണ്ടകാലത്തെ വിചാരണക്കും കോടതി നടപടികൾക്കും ശേഷം വിധിച്ച വധശിക്ഷയാണ് നടപ്പാക്കിയതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.