മക്ക-മദീന ഹറമൈന്‍ ട്രെയിന്‍ ഇനി വനിതകളും ഓടിക്കും. ലോകത്തിലെ തന്നെ ഏറ്റവും വേഗതയേറിയ ട്രെയിനുകളിലൊന്നായ മക്ക മദീന ഹറമൈന്‍ ട്രെയിന്‍ ഓടിക്കാനുള്ള ആദ്യ ഘട്ട വനിതാ ബാച്ചിൻ്റെ പരിശീലനം പൂര്‍ത്തിയായി. 32 സ്വദേശി വനിതകളാണ് പരിശീലനം പൂര്‍ത്തിയാക്കി.
ഗതാഗത, ലോജിസ്റ്റിക് മേഖലകളിലെ സ്ത്രീ ശാക്തീകരണത്തിൻ്റെ ഭാഗമായാണ് ഇതെന്ന് സൗദി റെയില്‍വേ അറിയിച്ചു. ട്രെയിൻ കാബിനുള്ളില്‍ ഇരുന്ന് വനിതകള്‍ പരിശീലനം നടത്തുന്ന വിഡിയോയും സൗദി റെയില്‍വേ പുറത്തുവിട്ടു. മണിക്കൂറില്‍ 300 കിലോമീറ്ററിലധികം വേഗതയില്‍ സഞ്ചരിക്കാൻ കഴിയുന്നവയാണ് ഹറമൈന്‍ എക്സ്പ്രസ്. 400ലധികം ബിസിനസ്, ഇക്കണോമി ക്ലാസ് യാത്രക്കാരുണ്ടാകും. 40 റിയാലിനും 150 റിയാലിനും ഇടയിലാണ് ടിക്കറ്റ് നിരക്ക്. പുണ്യ നഗരങ്ങളായ മക്കയ്ക്കും മദീനയ്ക്കും ഇടയില്‍ രണ്ട് മണിക്കൂര്‍ 20 മിനിറ്റിൽ തീര്‍ത്ഥാടകര്‍ക്ക് യാത്ര ചെയ്യാൻ സാധിക്കും.
32 قائدة سعودية ينطلقن بأقصى سرعة لتحقيق حلمهن الكبير في قيادة أحد أسرع قطارات العالم ليكنّ بذلك أولى دفعات #قائدات_قطار_الحرمين_السريع . pic.twitter.com/zWGA5DbsuT
— الخطوط الحديدية السعودية | SAR (@SARSaudiRailway) January 1, 2023
മിഡില്‍ ഈസ്റ്റിലെ ഏറ്റവും വലിയ പൊതുഗതാഗത പദ്ധതികളിലൊന്നായ ഹറമൈന്‍ സര്‍വീസ് വഴി മക്കയെയും മദീനയെയും ബന്ധിപ്പിക്കുന്ന 450 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഇലക്ട്രിക് ട്രെയിന്‍ ജിദ്ദയിലേക്കും കിംഗ് അബ്ദുല്ല ഇക്കണോമിക് സിറ്റിയിലേക്കും സര്‍വീസ് നല്കുന്നു.