മൊബൈൽ ഗെയിം ആസക്തിയെ തുടർന്ന് വാതുവെയ്ക്കാൻ പണമില്ലാത്തതിനാൽ യുവതി സ്വയം പണയപ്പെടുത്തി. ഉത്തർപ്രദേശിലെ നഗർ കോട്വാലിയിലെ ദേവ്കാലി പ്രദേശത്താണ് സംഭവം. ലുഡോ ഗെയിമിന് അടിമയായിരുന്ന രേണു എന്ന യുവതി പ്രതാപ്ഗഡിലെ ദേവ്കാലിയിലെ വാടക വീട്ടിലാണ് താമസം. രാജസ്ഥാനിലെ ജയ്പൂരിൽ ജോലി ചെയ്യുന്ന ഭർത്താവ് അയക്കുന്ന പണം ഉപയോഗിച്ചാണ് ഇവർ ലുഡോ കളിച്ചിരുന്നത്. അതേസമയം വീട്ടുടമസ്ഥനൊപ്പമാണ് ഇവർ സ്ഥിരമായി ലുഡോ കളിച്ചിരുന്നതെന്നാണ് റിപ്പോർട്ട്.
എന്നാൽ പന്തയം വെയ്ക്കാൻ പണം ഇല്ലാതായതോടെ വന്നതോടെ യുവതി സ്വയം പണയവസ്തുവാകുകയായിരുന്നു. നിർഭാഗ്യ വശം യുവതി പരാജയപെടുകയും പന്തയത്തിൽ വീട്ടുടമസ്ഥൻ വിജയിക്കുകയും ചെയ്തത്തോടെ രേണു അയാൾക്കൊപ്പം ജീവിക്കാൻ നിർബന്ധിതയായി. തുടർന്നാണ് മറ്റ് വഴി ഇല്ലാതെ യുവതി ഭർത്താവിനെ വിളിച്ച് സംഭവം മുഴുവൻ വിവരിച്ചത്. പിന്നാലെ ഭർത്താവ് പ്രതാപ്ഗഢിൽ എത്തി പൊലീസിൽ പരാതി നൽകുകയും ചെയ്തു.
സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിൽ അദ്ദേഹം ഇത് പോസ്റ്റ് ചെയ്തതോടെ സംഭവം ഇപ്പോൾ വൈറലായിരിക്കുകയാണ്. ദമ്പതികൾക്ക് രണ്ട് കുട്ടികളാണുള്ളത്. എന്നാൽ യുവതി ഇപ്പോൾ വീട്ടുടമയ്ക്കൊപ്പം താമസം തുടങ്ങിയെന്നാണ് ഭർത്താവ് പറയുന്നത്. ഇയാളുമായി ബന്ധപ്പെടാൻ ശ്രമിക്കുകയാണെന്നും അന്വേഷണം നടക്കുകയാണെന്നും പൊലീസ് ഉദ്യോഗസ്ഥനായ സുബോധ് ഗൗതം പറഞ്ഞു.