മനാമ: ജിസിസി രാജ്യങ്ങളിൽ ശൈത്യകാലം ഇക്കുറി നേരത്തെ എത്തുമെന്ന് കാലാവസ്ഥ നിരീക്ഷകർ പറയുന്നു. സൈബീരിയയിലെ അതിശൈത്യവും തെക്കുകിഴക്കൻ പ്രദേശങ്ങളിലെയും മധ്യ തെക്കു പടിഞ്ഞാറൻ പ്രദേശങ്ങളും മഴ തുടരുന്ന സാഹചര്യവും മുൻനിർത്തിയാണ് വിദഗ്ധരുടെ പ്രവചനം. കാലാവസ്ഥാ നിരീക്ഷകനായ അബ്ദുല്ല അൽ അസൗമിയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്.
ശൈത്യകാലം വരുന്നതിന്റെ സൂചനയായി സുഹൈൽ നക്ഷത്രം കഴിഞ്ഞയാഴ്ച പ്രത്യക്ഷപ്പെട്ടിരുന്നു. ഇത്തവണ ശൈത്യകാലം പതിവിലും വിപരീതമായി കുറച്ചുകാലം കൂടി നീണ്ടു പോകുമെന്നുമാണ് വിദഗ്ധരുടെ പ്രവചനം. കൊടും ചൂടിൽ ജോലി ചെയ്യുന്ന പ്രവാസികൾക്ക് ഏറെ ആശ്വാസമാണ് ശൈത്യകാലത്തിന്റെ വരവ്. നിലവിൽ ഉച്ചവിശ്രമത്തിനായി പ്രത്യേക സമയമുണ്ടെങ്കിലും പകൽ സമയത്തെ ഹ്യുമിഡിറ്റി വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്.