തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിന് മുൻപായി പെൻഷൻ വിതരണം പൂർത്തിയാക്കാൻ സംസ്ഥാന സർക്കാർ. റംസാനും വിഷുവിനും മുൻപായി രണ്ട് മാസത്തെ ക്ഷേമപെൻഷൻ കുടിശ്ശിക കൊടുക്കാനാണ് സർക്കാർ നീക്കം. ചൊവ്വാഴ്ച മുതൽ പെൻഷൻ വിതരണം ആരംഭിക്കും.
രണ്ട് മാസത്തെ ഗഡ്ഡുകളായി 3200 രൂപയാവും ലഭിക്കുക. കഴിഞ്ഞ മാസവും ഒരു മാസത്തെ പെൻഷൻ സർക്കാർ വിതരണം ചെയ്തിരുന്നു. നാല് മാസത്തെ പെൻഷൻ കുടിശ്ശിക ഇനിയും കൊടുത്തുതീർക്കാൻ ബാക്കിയുണ്ട്. സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് പല മാസങ്ങളിലും പെൻഷൻ വിതരണം പ്രതിസന്ധിയില്ലായിരുന്നു.
ബാങ്ക് അക്കൗണ്ട് വിവരം നൽകിയവർക്ക് നേരിട്ട് അക്കൗണ്ടിലേക്കും അല്ലാത്തവർക്ക് സഹകരണ സംഘങ്ങൾ വഴി നേരിട്ടും പെൻഷൻ കുടിശ്ശിക വിതരണം ചെയ്യും.