രണ്ട് ഗിന്നസ് വേൾഡ് റെക്കോർഡുകൾ സ്വന്തമാക്കികൊണ്ട് പുതുവർഷത്തെ വരവേറ്റ് റാസൽഖൈമ. പൈറോ-മ്യൂസിക്കൽ ഷോയിലൂടെയും വെടിക്കെട്ടിലൂടെ വർണാഭമായ ആകാശ കാഴ്ചകൾ ഒരുക്കിയുമാണ് റാസൽഖൈമ രണ്ട് ഗിന്നസ് റെക്കോർഡുകൾ നേടിയത്.
ലോകമെമ്പാടുമുള്ള സന്ദർശകരെ ആകർഷിച്ചുകൊണ്ട് ഒരേസമയം വെടിക്കെട്ട് പ്രദർശിപ്പിക്കാനാകുന്ന 673 ഡ്രോണുകൾ കൊണ്ടാണ് 12 മിനിറ്റ് ദൈർഘ്യമുള്ള ആകാശത്തെ കാഴ്ച പ്രകാശിപ്പിച്ചത്. ഷോയിൽ അത്യാധുനിക ഡ്രോണുകൾ, നാനോ ലൈറ്റുകൾ എന്നിവയെല്ലം വിവിധ നിറങ്ങളിൽ തെളിഞ്ഞുനിന്നു. 458 ഡ്രോണുകളുടെ മുൻ റെക്കോർഡാണ് റാസൽഖൈമ 2023ൽ തകർത്തത്.
ലോകമെമ്പാടുമുള്ള ആളുകളെ സ്വാഗതം ചെയ്യുന്ന ഒരു മുൻനിര ടൂറിസം കേന്ദ്രമെന്ന നിലയിൽ റാസൽ ഖൈമ അതിന്റെ സ്ഥാനം ഒരിക്കൽ കൂടി തെളിയിച്ചുവെന്ന് റാസൽ ഖൈമ ടൂറിസം ഡെവലപ്മെന്റ് അതോറിറ്റി ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ റാക്കി ഫിലിപ്സ് പറഞ്ഞു.