പല്ലശ്ശനയില്‍ വധൂവരന്മാരുടെ തലമുട്ടിച്ച സംഭവത്തില്‍ പ്രതിയായ സുഭാഷിനെ അറസ്റ്റ് ചെയ്യുമെന്ന് പൊലീസ്. ദേഹോപദ്രവമേല്‍പ്പിക്കല്‍, സ്ത്രീത്വത്തെ അപമാനിക്കല്‍ എന്നീ വകുപ്പുകള്‍ ചുമത്തിയാണ് സുഭാഷിനെതിരെ കേസെടുത്തിരിക്കുന്നത്.
സംഭവത്തില്‍ പൊലീസ് ദമ്പതികളുടെ മൊഴി രേഖപ്പെടുത്തി. വനിതാ കമ്മീഷന് നിര്‍ദേശത്തെ തുടര്‍ന്നാണ് കേസെടുത്തത്. കൊല്ലങ്കോട് പൊലീസാണ് കേസ് അന്വേഷക്കുന്നത്.
പല്ലശ്ശനയിലെ സച്ചിന്റെയും ഭാര്യ മുക്കം സ്വദേശി സജ്ലയുടെയും തലയാണ് കല്യാണ ദിവസം ഇടിച്ചത്. കരഞ്ഞുകൊണ്ട് വീട്ടിലേക്ക് കയറുന്ന സജ്ലയുടെ ദൃശ്യങ്ങളും സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചിരുന്നു. ഇങ്ങനെ ഒരു ആചാരം നിലനില്‍ക്കുന്നില്ലെന്നും ഉണ്ടെന്നുമുള്ള വാഗ്വാദങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. ഇതിനിടെയാണ് പ്രതിയായ സുഭാഷിനെ അറസ്റ്റ് ചെയ്യുമെന്ന് അറിയിച്ചിരിക്കുന്നത്.