യു എ ഇ യിലെ കാലാവസ്ഥ പൊതുവേ ശാന്തമായിരിക്കും. രാജ്യത്തിന്റെ കിഴക്ക് ഭാഗങ്ങളിലായി മേഘങ്ങൾ പ്രത്യക്ഷപ്പെടാമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. രാജ്യത്തെ താപനില 45 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കാം. അബുദാബിയിൽ 41 ഡിഗ്രി സെൽഷ്യസും ദുബൈയിൽ 40 ഡിഗ്രി സെൽഷ്യസും മെർക്കുറി ഉയരുമെന്നാണ് കരുതുന്നത്.
അബുദാബിയിലും ദുബൈയിലും താപനില 31 ഡിഗ്രി സെൽഷ്യസ് വരെ കുറയും . അതേസമയം രാത്രി ചില തീരപ്രദേശങ്ങളും ഉൾപ്രദേശങ്ങളും ഈർപ്പം നിറഞ്ഞതായിരി
ക്കും . മൂടൽമഞ്ഞ് രൂപപ്പെടാനും സാധ്യതയുണ്ട്. അറേബ്യൻ ഗൾഫിലും ഒമാൻ കടലിലും സ്ഥിതി നേരിയതോതിലായിരിക്കുമെന്നും ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.