കണ്ണൂർ:മട്ടന്നൂർ കാർ സ്വകാര്യബസിലേക്ക് ഇടിച്ചുകയറി രണ്ട് മരണം.
ഉളിക്കൽ സ്വദേശികളായ ബീന, ലിജോ എന്നിവരാണ് മരിച്ചത്. നാലുപേർക്ക് പരിക്കേറ്റു.കാർ പൂർണമായും തകർന്ന നിലയിലാണ്. പരിക്കേറ്റ എല്ലാവരുടേയും നില ഗുരുതരമാണ്.
ഇന്ന് രാവിലെ 8 മണിയോടെ സംസ്ഥാനപാതയിൽ മട്ടന്നൂർ – ഇരിട്ടി റൂട്ടിൽ ഉളിയിൽ പാലത്തിന് തൊട്ടടുത്താണ് അപകടം നടന്നത്.പരിക്കേറ്റവരെയെല്ലാം കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.