ദമാം: സൗദിയില്‍ വയനാട് സ്വദേശി ആത്മഹത്യ ചെയ്തു. വയനാട് വെള്ളമുണ്ട സ്വദേശി സഹീര്‍ ആണ് മരിച്ചത്. കിഴക്കന്‍ സൗദിയില്‍ ജുബൈല്‍ ഇന്ത്യന്‍ എംബസി സ്കൂളിനടുത്തുള്ള സിഗ്നലിന് സമീപത്താണ് മരിച്ചത്.
തുറസ്സായ സ്ഥലത്ത് സഹീറിനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തുകയായിരുന്നു. പൊലീസ് പുലര്‍ച്ചെ തന്നെ സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു.
കുടുംബപരമായ പ്രശ്നങ്ങളാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് വിലയിരുത്തല്‍. മരിച്ച സഹീറിന് നാല് മക്കളുണ്ട്.