ഐ ഫോൺ ഉപഭോകർത്താക്കൾക്ക് മുന്നറിയിപ്പുമായി ആപ്പിൾ. പുതിയ ഫീച്ചറുകളുമായി ഐഒഎസ് 17 സെപ്റ്റംബറിൽ പുറത്തിറങ്ങുന്ന സഹാചര്യത്തിൽ പല ഐ ഫോണുകളുടെയും വില പകുതിയാകും. പഴയ മോഡൽ ഐ ഫോണുകളാണ് ഉപയോഗിക്കുന്നതെങ്കിൽ പുതിയ മോഡലുകളിലേക്ക് മാറാനും ആപ്പിൾ നിർദ്ദേശം നൽകി. 2017 ൽ പുറത്തിറങ്ങിയ ഐ ഫോൺ 8, ഐ ഫോൺ X എന്നിവയിലും അതിനു മുൻപ് വിപണിയിലിറങ്ങിയ മോഡലുകളിലും ഐ ഒ എസ് 17 ലഭ്യമാകില്ല.
കഴിഞ്ഞ വർഷം ഐഒഎസ് 16 ഇറങ്ങിയപ്പോൾ ഐ ഫോൺ 7 പ്ലസിന്റെ വില കുത്തനെ കുറഞ്ഞിരുന്നു.പുതിയ ഐ ഒ എസ് ഫെയ്ച്ചേരുകൾ ലഭിക്കുന്നതോടെ പഴയ മോഡൽ ഫോണുകളുടെ വില കുത്തനെ കുറയുമെന്നാണ് വിലയിരുത്തൽ. സെൻസെല്ലിന്റെ റിപ്പോർട്ടിലാണ് ഐ ഫോൺ മോഡലുകളുടെ വില 50 ശതമാനം കുറയുമെന്ന് പറയുന്നത്.
ഐ ഒ എസ് ലഭ്യമാകാത്ത സാഹചര്യത്തിൽ ഐ ഫോൺ 8 , X . അതിനു മുൻപ് ഇറങ്ങിയ മോഡലുകൾ, ഇവയ്ക്കൊന്നും സുരക്ഷാ അപ്ഡേറ്റുകൾ ലഭിക്കില്ല. ഇതോടെ ഈ മോഡലുകൾ ഉപയോഗിക്കുന്ന ഉപഭോക്താക്കളുടെ സൈബർ സുരക്ഷയും അപകടത്തിലാകും. ഈ കാരണത്താലാണ് പഴയ മോഡൽ ഉപയോഗിക്കുന്നവരോട് പുതിയ മോഡലുകളിലേക്ക് മാറാൻ ആപ്പിൾ നിർദ്ദേശിക്കുന്നത്.
ഐ ഫോൺ XS , XS Max, XR എന്നീ മോഡലുകൾ മുതലായിരിക്കും ഐ ഒ എസ് 17 ഫീച്ചറുകൾ ലഭ്യമാകുക. ഉയർന്ന സുരക്ഷാ ഫീച്ചറുകളും കൂടുതൽ യൂസർ ഫ്രണ്ട്ലിയുമായിരിക്കും ഐഒഎസ് 17 എന്നാണ് ലഭിക്കുന്ന വിവരങ്ങൾ.