യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ 230 ഇലക്ട്രൽ വോട്ടുകളുമായി റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡോണൾഡ് ട്രംപ് മുന്നിൽ.കമല ഹാരിസ് ഏകദേശം 187 വോട്ടുകളാണ് ലഭിച്ചിരിക്കുന്നത്.ഫ്ളോറിഡയിലെ പാംബീച്ചിലെ പോളിങ് ബൂത്തിലാണ് ഡോണൾഡ് ട്രംപ് വോട്ട് രേഖപ്പെടുത്തിയത്.
ഓക്ലഹോമ, മിസ്സിസിപ്പി, അലബാമ, ടെന്നസി, കെന്റക്കി, ഇൻഡിയാന, വെസ്റ്റ് വിർജീനിയ, സൗത്ത് കാരലൈന, ഫ്ലോറിഡ, ആർകൻസോ, നോർത്ത് ഡക്കോട്ട, സൗത്ത് ഡക്കോട്ട, വയോമിങ്, ലുയീസിയാന, ഒഹായോ, നെബ്രാസ്ക, ടെക്സസ് എന്നീ സംസ്ഥാനങ്ങളിലാണ് ട്രംപ് വിജയിച്ചിരിക്കുന്നത്.
അതേസമയം, ന്യൂ ജേഴ്സി, മാസചുസെറ്റ്, ഇല്ലിനോയ്, ഡെലവേർ, വെർമോൺട്, മേരിലാൻഡ്, കണക്റ്റികട്ട്, ന്യൂയോർക്ക് എന്നീ സംസ്ഥാനങ്ങളിൽ ഡെമോക്രാറ്റിക് സ്ഥാനാർത്ഥിയായ കമല ഹാരിസ് ലീഡ് ചെയ്യുകയാണ്.