ഇന്ത്യക്കാർക്ക് ഇനി ബ്രിട്ടനിലേക്കുള്ള സന്ദര്‍ശക വിസ വളരെ വേഗത്തിൽ ലഭിക്കും. സന്ദര്‍ശക വിസ 15 ദിവസസത്തിനുള്ളിൽ ലഭ്യമാക്കുമെന്ന് ഇന്ത്യയിലെ ബ്രിട്ടീഷ് ഹൈക്കമ്മീഷണര്‍ അലക്സ് എല്ലിസിസ് അറിയിച്ചു.
ഇന്ത്യ-ബ്രിട്ടൻ വിസ നടപടികൾ വൈകുന്നത് സംബന്ധിച്ച പരാതികൾ ഉയർന്ന സാഹചര്യത്തിലാണ് ഹൈക്കമ്മീഷണര്‍ വിഡിയോ സന്ദേശത്തിലൂടെ നടപടി വേഗത്തിലാക്കുമെന്ന് അറിയിച്ചത്.
സ്റ്റുഡന്റ് വിസക്കായി കാത്തിരിക്കുന്ന നിരവധി ഇന്ത്യൻ വിദ്യാർഥികൾക്ക് ആശ്വാസകരമാണ് ബ്രിട്ടന്റെ പുതിയ തീരുമാനം. ബിസിനസ് യാത്ര, അവധിയാഘോഷം, കുടുംബത്തെ കാണാനും സുഹൃത്തുക്കളെ കാണാനുമുള്‍പ്പെടെയുള്ള വിസാ അപേക്ഷകളുടെ നടപടിക്രമങ്ങൾ ഇനി കൂടുതല്‍ സുഗമമാകും.