സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് വിവാദത്തില്‍ മുഖ്യമന്ത്രിക്ക് പരാതി നല്കി സംവിധായകന് വിനയന്. രഞ്ജിത്ത് ജൂറിയെ സ്വാധീനിച്ചതിന്റെ സിസിടിവി ദൃശ്യമുണ്ടെന്ന നേമം പുഷ്പരാജ് പറഞ്ഞ ഓഡിയോ ക്ലിപ്പ് അടക്കമാണ് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത്.
ഐഎഫ്എഫ്കെയില് തന്റെ ചിത്രം പ്രദര്ശിപ്പിക്കാത്തതിന്റെയും സിനിമ മേഖലയിലുണ്ടായ വിലക്കിന് പിന്നില്‍ പ്രവര്‍ത്തിച്ചതും രഞ്ജിത്താണെന്നും വിനയന് ആരോപിച്ചു. ഐഎഫ്എഫ്കെയില് തന്റെ ചിത്രം പ്രദര്‍ശിപ്പിക്കാത്തതിന്റെ പിന്നില്‍ രഞ്ജിത്താണെന്ന് അന്നത്തെ സിനിമ മന്ത്രിയായിരുന്ന വിഎന്‍ വാസവന് തന്നോട് നേരിട്ട് പറഞ്ഞിട്ടുണ്ടെന്നും വിനയന് കൂട്ടിച്ചേര്‍ത്തു.
പത്തൊന്‍പതാം നൂറ്റാണ്ട് സിനിമയെ പുരസ്കാരത്തിന് പരിഗണിക്കുന്നത് ജൂറി അംഗങ്ങള്‍ ബാഹ്യസമ്മര്‍ദ്ദത്താല്‍ എതിര്‍ത്തെന്നാണ് ഓഡിയോ സന്ദേശത്തില്‍ നേമം പുഷ്പരാജ് പറയുന്നത്. ചലച്ചിത്ര അക്കാദമി ചെയര്മാന് സ്ഥാനത്ത് തുടരാന്‍ രഞ്ജിത്ത് യോഗ്യനല്ലെന്നും ഓഡിയോ സന്ദേശത്തില്‍ നേമം പുഷ്ലപരാജ് പറയുന്നുണ്ട്. പുഷ്പരാജിന്റെ ഓഡിയോ മുന്‍നിര്‍ത്തി പല അവാര്‍ഡുകള്‍ക്കും പത്തൊന്‍പതാം നൂറ്റാണ്ടിനെ പരിഗണിച്ചെങ്കിലും ചിത്രത്തെ ഒഴിവാക്കാന്‍ രഞ്ജിത്ത് ശ്രമം നടത്തിയെന്നായിരുന്നു വിനയന്റെ ആരോപണം.
പത്തൊന്പാതാം നൂറ്റാണ്ടിനെ തല്ലിപ്പൊളി ചിത്രമായി സ്ഥാപിച്ച് തള്ളാന്‍ ശ്രമിച്ചു ജൂറി അംഗങ്ങളെ സ്വാധീനിക്കാന്‍ ശ്രമിച്ചു, അവസാനം മൂന്ന് അവാര്‍ഡ് ചിത്രത്തിന് കിട്ടിയപ്പോഴും അവാര്‍ഡ് നിര്‍ണയം തിരുത്താനും രഞ്ജിത്ത് ഇടപെട്ടെന്നായിരുന്നു വിനയന്റെ ആരോപണം. എന്നാല്‍ വിഷയത്തില്‍ രഞ്ജിത്ത് ഇതുവരെ പ്രതികരിച്ചിട്ടില്ല.